Thursday, October 17, 2013

ഇരുട്ടിലെ തിളങ്ങുന്ന കണ്ണ് ,
കറുത്തത് ആണെന്നും 
പൂച്ചയാണെന്നും.
ഉറി വിട്ട് ഫ്രീസറിൽ ഇടം തേടിയ 
ഉണക്കമീൻ വാസന പറയുന്നു ..

ദെ ,,മറ്റൊരിടത്തിൽ 
ഒരു കപ്പ് വിത്ത്‌ ഔട്ട്‌ 
വെളുത്ത പൂച്ച 
മൊത്തി കുടിക്കുന്നു 
പഴയൊരു ശീല്ക്കാരൻ
പഞ്ചാര രോഗി

വരയനോരുത്തൻ.
പഴയ പുലി .
വെള്ളെഴുത്ത് കണ്ണട ,
ചാരു കസേര കയ്യിലിരുന്നു
ദേശാഭിമാനി ചുരണ്ടി കളിക്കുന്നു
ഒർമകളുടെ രോമ ചുരുകൾ
പുക വളയങ്ങളായി
ആകാശത്തേക്ക് പറത്തി വിടുന്നു

സകലമാന പുലികളും
നഖം കൊഴിഞ്ഞു പൂച്ച ആവുന്നു
എണ്ണം പറഞ്ഞ പൂച്ചകൾ
രോമം കൊഴിഞ്ഞ് എലികളും
ഇനി മാളങ്ങൾ ശരണം .
സകല പക്ഷി മൃഗാദികൽക്കും
ജാതിയും ഉപജാതിയും 
നഷ്ടപെടും കാലം, 
കാക്ക മുട്ടയിൽ പരുന്ത് 
വിരിയും കാലം, 
പട്ടി പൂച്ചയോട് 
ഇണ ചേരും കാലം ,
മാൻ പേട സിംഹത്തിനു 
പ്രണയപൂർവ്വം കടാക്ഷ 
മെറിഞ്ഞു കൊടുക്കും കാലം ,
അന്ന് വരുമായിരിക്കും
മനുഷ്യൻ സ്വപ്നം കണ്ട
കമ്മ്യൂണിസം 

Sunday, February 3, 2013

വെറുതെ

എന്ന് മുതലാണ്‌ നാം 
ഇന്നലകളെ ഭയപ്പെട്ടു തുടങ്ങിയത് 
എന്ന് മുതലാണ്‌ നാം 
നാളെയിലേക്ക് നോക്കി 
നെടുവീര്‍പ്പിട്ടത് ....

കൊഴിഞ്ഞ പഴുത്തില നോക്കി
ചിരിക്കാന്‍ പച്ചിലകള്‍ ഉള്ള
ഒരു മരം പോലും
വഴി ഓരങ്ങളില്‍
അവശേഷിക്കുന്നില്ല

വരൂ നമുക്ക് ഉടുതുണി ഉരിഞ്ഞ
പുഴ തേടി പായുന്ന
മാലിന്യങ്ങളുടെ ഓവ് ചാല്‍
മുറിച്ചു കടന്നു നാളെയുടെ
വറുതി തേടി നടക്കാം

നനുത്ത ചുംബനം കൊതിച്ച
കാമുകിയുടെ ചുണ്ട് പോല്‍
വഴികള്‍ എല്ലാം
വിണ്ട് ഉണങ്ങിയിരിക്കുന്നു ...

Tuesday, July 24, 2012

ആസിഡ് റൈന്‍

ഇരുള്‍കൊതിച്ചവന്റെ പാട്ടി -
ലൊളിച്ച് വെച്ച മൌനമാണ്‌-
നീ എനിക്കെന്റെ സ്വപ്നമേ ...


ചിരിച്ചും ,കരഞ്ഞും, കഥ പറഞ്ഞും 
കനവു തേടി കടല്‍ കടന്ന
വിഷാദ സംഗീതം ...

പിന്നൊരു സമയ തിരിച്ചിലില്‍
ഘടികാര സൂചിയുടെ
പിന്നിലെവിടെയോ
നമുക്ക് ഉടുപ്പുകള്‍ നഷ്ടമായി

ദിക്ക് തെറ്റി വീശിയ
വിയര്‍പ്പു മണക്കുന്ന കാറ്റ്
വേരില്ലാ മലകളി -
ലിടിച്ചു പെയ്തത്
അനുരാഗത്തിന്റെ
അമ്ല മഴ
..   

Sunday, April 15, 2012

കുമ്പസാരം ,,, ഇല്ലുഷ്യന്‍ II
കുമ്പസാരം  ,,,ഇല്ലുഷ്യന്‍ II  


ഒരിക്കല്‍ എന്റെ കവിതയില്‍ നിന്നും 
അവസാനത്തെ പട്ടിയെയും 
തെരുവിലേക്ക് ഇറക്കി വിടും 
അവയുടെ ശബ്ദമില്ലാ വാക്കുകള്‍ 
അറുത്തെടുത്ത് ചവറുകള്‍ക്കൊപ്പം 
തെരുവിളക്കിന്റെ മുന്നില്‍ തീക്കൂന കൂട്ടും 

ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട് 
വോട്ടു ബാങ്ക് സമൂഹങ്ങള്‍ ഉറങ്ങുന്ന 
ഈ മഹാ നഗരത്തിന്റെ -
ഇരുളടഞ്ഞ മൂലയിലോന്നില്‍ വെച്ച് 
ചത്ത്‌ പോയ ദൈവത്തെ കുറിച്ചോര്‍ത്ത്
വിലപിച്ച് കരയും 

പിന്നെ , അനേകം വൈദികരാല്‍ 
ഭോഗിക്കപെട്ടു ഉദര രോഗം വന്നു 
ചത്ത്‌ ചീര്‍ത്ത കുഞ്ഞാടില്‍ ഒന്നിന്റെ 
ജഡം ചുട്ടു തിന്നാന്‍ ,എന്റെ 
കഴുകന്‍ കണ്ണുമായി 
ചുടല പറംബ് തേടി പായും 

പകലറുതികളിലോന്നില്‍ 
ഗതകാല സ്മരണകളില്‍ കാറിത്തുപ്പി 
വിരല്‍ തുമ്പില്‍ വിപ്ലവം നടത്താന്‍ 
നഗര വേശ്യയുടെ വാറ്റുപുരയിലേക്ക്‌ 
നൃത്ത ചുവടുമായ് നടന്നു പോകും 

ഒടുക്കം ഒരു തേങ്ങലോടെ ,
സാഹചര്യ തെളിവുകള്‍ കൊണ്ട് 
പിഴച്ചു പോയ എന്റെ ഗ്രാമ കന്യയുടെ 
മുടിയിഴകളില്‍ മുഖം പൂഴ്ത്തി 
ഒരു കുമ്പസാരം ,
പിന്നെ എനിക്കും അവള്‍ക്കും ഒരേ മണം............ Monday, March 5, 2012

പ്രണയ ഷുദ്രം പ്രണയ ഷുദ്രം


പ്രണയ ഷുദ്രം
.................................
,മര ഓന്ത്
..............
ഇരുന്ന മരത്തിന്റെ
നിറം കുടിച്ചു ,കണ്ണുരുട്ടി
നാവു നീട്ടി ഇരപിടിച്ചു
വിശപ്പടക്കി ,അടുത്ത
മരത്തിലേക്ക് ഒറ്റ ചാട്ടം
...................
പാറ്റ
.........
നിശബ്ധയാണ് ..
പക്ഷെ കരണ്ട് തീര്‍ത്തത്
ഹൃദയത്തോളം
ഇപ്പോള്‍ നിനക്കും
എനിക്കും രക്തമില്ല

മൂട്ട .......
ചുറ്റുപാടും ചൂടാണ്
അകവും പുറവും ,
എങ്കിലും നിശബ്ദയായി
രക്തമൂറ്റി ..അപരന്റെ
തലയിണ തേടി പോകുമ്പോള്‍
എനിക്ക് ചുവന്ന്‍ തിണര്‍ത്ത
പാടുകള്‍ മാത്രം ബാക്കി

നേരം ഇരുട്ടുന്നതിനു മുന്പ് ,
കിഴക്ക് ഒരു പുക കണ്ടു .
പടിഞ്ഞാറ് മഴവില്ലും.
തൂര്യാര് മുങ്ങിയ കടല്‍
ചോപ്പ് വിഴുങ്ങി ,,,
പടിഞ്ഞരെല്ലാം ,
ചോക ചോകപ്പു
മനസും, കിഴക്കും
കറു കറുപ്പ് ...
കാരുവാന്റെ കത്തീ ........
ന്റെ, പെണ്ണിന്റെ നാക്കേ..........
ഒരല്പം മൂര്‍ച്ച വേണം.
എനെന്റെ കഴുത് അറക്കാന്‍.......