Thursday, October 17, 2013

ഇരുട്ടിലെ തിളങ്ങുന്ന കണ്ണ് ,
കറുത്തത് ആണെന്നും 
പൂച്ചയാണെന്നും.
ഉറി വിട്ട് ഫ്രീസറിൽ ഇടം തേടിയ 
ഉണക്കമീൻ വാസന പറയുന്നു ..

ദെ ,,മറ്റൊരിടത്തിൽ 
ഒരു കപ്പ് വിത്ത്‌ ഔട്ട്‌ 
വെളുത്ത പൂച്ച 
മൊത്തി കുടിക്കുന്നു 
പഴയൊരു ശീല്ക്കാരൻ
പഞ്ചാര രോഗി

വരയനോരുത്തൻ.
പഴയ പുലി .
വെള്ളെഴുത്ത് കണ്ണട ,
ചാരു കസേര കയ്യിലിരുന്നു
ദേശാഭിമാനി ചുരണ്ടി കളിക്കുന്നു
ഒർമകളുടെ രോമ ചുരുകൾ
പുക വളയങ്ങളായി
ആകാശത്തേക്ക് പറത്തി വിടുന്നു

സകലമാന പുലികളും
നഖം കൊഴിഞ്ഞു പൂച്ച ആവുന്നു
എണ്ണം പറഞ്ഞ പൂച്ചകൾ
രോമം കൊഴിഞ്ഞ് എലികളും
ഇനി മാളങ്ങൾ ശരണം .
സകല പക്ഷി മൃഗാദികൽക്കും
ജാതിയും ഉപജാതിയും 
നഷ്ടപെടും കാലം, 
കാക്ക മുട്ടയിൽ പരുന്ത് 
വിരിയും കാലം, 
പട്ടി പൂച്ചയോട് 
ഇണ ചേരും കാലം ,
മാൻ പേട സിംഹത്തിനു 
പ്രണയപൂർവ്വം കടാക്ഷ 
മെറിഞ്ഞു കൊടുക്കും കാലം ,
അന്ന് വരുമായിരിക്കും
മനുഷ്യൻ സ്വപ്നം കണ്ട
കമ്മ്യൂണിസം 

Sunday, February 3, 2013

വെറുതെ

എന്ന് മുതലാണ്‌ നാം 
ഇന്നലകളെ ഭയപ്പെട്ടു തുടങ്ങിയത് 
എന്ന് മുതലാണ്‌ നാം 
നാളെയിലേക്ക് നോക്കി 
നെടുവീര്‍പ്പിട്ടത് ....

കൊഴിഞ്ഞ പഴുത്തില നോക്കി
ചിരിക്കാന്‍ പച്ചിലകള്‍ ഉള്ള
ഒരു മരം പോലും
വഴി ഓരങ്ങളില്‍
അവശേഷിക്കുന്നില്ല

വരൂ നമുക്ക് ഉടുതുണി ഉരിഞ്ഞ
പുഴ തേടി പായുന്ന
മാലിന്യങ്ങളുടെ ഓവ് ചാല്‍
മുറിച്ചു കടന്നു നാളെയുടെ
വറുതി തേടി നടക്കാം

നനുത്ത ചുംബനം കൊതിച്ച
കാമുകിയുടെ ചുണ്ട് പോല്‍
വഴികള്‍ എല്ലാം
വിണ്ട് ഉണങ്ങിയിരിക്കുന്നു ...