Monday, October 1, 2018





ഒറ്റനിഴൽ
------------
നീ മറന്നു പോയ നിന്റെ തെരുവിലേക്ക്‌
ഭൂതകാലത്തിന്റെ വില്ലുവണ്ടിയിൽ
ഒരു സ്വപ്നത്തിലെന്നപോൽ ഞാൻ
വീണ്ടുമൊരിക്കൽ വന്നിറങ്ങുന്നു.

തെരുവിലൂടെ ഒരു കാറ്റിനൊപ്പം
നീ വീണ്ടുമെന്റെ തോൾ ചാരി
വിരൽ കോർത്തുനടക്കുന്നു
നമുക്കപ്പോൾ ഒറ്റനിഴലായിരുന്നു ,

നിന്റെ നീണ്ടു മെലിഞ്ഞ കൈവരലുകൾ,
നീ വരച്ച കോലങ്ങൾക്കിടയിലൂടെ ,,
എന്നെ തെരുവിന്റെ ആത്മാവിലെക്ക്‌
കൂട്ടികൊണ്ടു പോയി .

എത്ര ഭാഷകളിലാണു
തെരുവ്‌ നമ്മാളൊട്‌ സംസാരിക്കുന്നത്‌ .
ഒരു ലോകം മുഴുവൻ നമ്മളെ
സ്നെഹപൂർവ്വം നോക്കുന്നത്‌ പോലെ തോന്നി ,
ആ നഗരത്തോളം പ്രായം ചെന്ന
ജൂദ വൃദ്ധ വിറയാർന്ന
ചുണ്ടുകൾ കൊണ്ട്‌ നിന്റെ നെറ്റിയിൽ ചുംബിച്ചപ്പോൾ
ഞാനാ പള്ളി മിനാരത്തോളം ഉയർന്ന്
നിന്നോടുള്ള പ്രണയത്തിൽ അഹങ്കരിച്ചു നിന്നു  .

നാം വീണ്ടും ആ പഴയ
വ്യാപാര തെരുവിലൂടെ
കൈകോർത്ത്‌ മുന്നോട്ട്‌ നടന്നു
നമുക്ക്‌ ഒരേ നിഴൽ

തെരുവിനു പശ്ചിമഘട്ടത്തിന്റെയും
അറബിക്കടലിന്റെയും സുഗന്ദം .
മഞ്ഞൾ ,രക്തചന്തനം
ഉപ്പുകാറ്റിലലിഞ്ഞു
നിന്നെ വീണ്ടും സുന്ദരി ആക്കിയിരിക്കുന്നു ,

നീ പിച്ചവെച്ച തെരുവ്‌ .
നീ മറന്ന് പോയ വഴികൾ .

 പെട്ടന്ന് എവിടുന്നോ ഒരു
 പെൺകുട്ടി ഓടി വന്ന് എന്നെ ചുറ്റിപിടിച്ച്‌
ചുവന്ന ചായം തേച്ച
മൺഭിത്തി ഉള്ള വീട്ടിലെക്ക്‌
കൈചൂണ്ടി വിതുംബി കരഞ്ഞു
വീടിന്റെ ചുവരു നിറയെ
നീ വരച്ച്‌ വെച്ച  ചിത്രശലഭങ്ങൾ .
സാലഭൻഞ്ചികമാർ ,,

വിതുംബി കരയുന്ന പെൺകുട്ടിയുടെ
പിന്നാലെ, വണിക്കുകൾ സ്വപ്നങ്ങൾ
കടത്തി കൊണ്ടു പോയ
തുറമുഖത്തിലെക്ക്‌ നാം നാടന്നു നീങ്ങി
നീ എന്റെ ചെവിയിൽ മന്ത്രിച്ചു,
"ഈ മണൽ നിറയെ എന്റെ കാൽപാടുകളുണ്ടാവും
പല വലിപ്പതിൽ പല ചെരുപ്പുകളിൽ '"

ഞാൻ അപ്പോഴും നിന്നെ ചേർത്ത്‌ പിടിച്ചിരിന്നു ,
നമുക്ക്‌ അപ്പോഴും ഓരെ നിഴൽ

കടൽ കരയിലെ കല്ലിൽ ഒരു ഒറ്റചിലങ്ക
നമ്മളെയും കാത്തിരുന്നു
മറുചിലങ്ക
വണിക്കുകളോടൊപ്പം
തെരുവുപേക്ഷിച്ചിരുന്നു

ആ എട്ടുവയസു കാരി കുട്ടി
അപ്പോഴും കടൽ കരയിലെ മണലിൽ
"ഭയം  "എന്ന് എഴുതുന്നുണ്ടായിരുന്നു

ഒരേ നിഴലുകളുള്ള നമ്മൾ
തെരുവിൽ നിന്നും അതേ വാതിലൂടെ
പുറത്തു കിടന്നു  അവിടെ
നമ്മളെയും കാത്ത്‌
ഭൂതകാലത്തെ വില്ലുവണ്ടി ,,,
നീ പിന്നെയും എന്റെ കാതിൽ മന്ത്രിച്ചു
"ഈ തെരുവ്‌ ഇപ്പൊഴെന്റെതല്ല "

അപ്പോൾ നമ്മുടെ ഒറ്റ നിഴൽ
നമ്മളെ ഉപേക്ഷിച്ചിരുന്നു..

Thursday, October 17, 2013

ഇരുട്ടിലെ തിളങ്ങുന്ന കണ്ണ് ,
കറുത്തത് ആണെന്നും 
പൂച്ചയാണെന്നും.
ഉറി വിട്ട് ഫ്രീസറിൽ ഇടം തേടിയ 
ഉണക്കമീൻ വാസന പറയുന്നു ..

ദെ ,,മറ്റൊരിടത്തിൽ 
ഒരു കപ്പ് വിത്ത്‌ ഔട്ട്‌ 
വെളുത്ത പൂച്ച 
മൊത്തി കുടിക്കുന്നു 
പഴയൊരു ശീല്ക്കാരൻ
പഞ്ചാര രോഗി

വരയനോരുത്തൻ.
പഴയ പുലി .
വെള്ളെഴുത്ത് കണ്ണട ,
ചാരു കസേര കയ്യിലിരുന്നു
ദേശാഭിമാനി ചുരണ്ടി കളിക്കുന്നു
ഒർമകളുടെ രോമ ചുരുകൾ
പുക വളയങ്ങളായി
ആകാശത്തേക്ക് പറത്തി വിടുന്നു

സകലമാന പുലികളും
നഖം കൊഴിഞ്ഞു പൂച്ച ആവുന്നു
എണ്ണം പറഞ്ഞ പൂച്ചകൾ
രോമം കൊഴിഞ്ഞ് എലികളും
ഇനി മാളങ്ങൾ ശരണം .
സകല പക്ഷി മൃഗാദികൽക്കും
ജാതിയും ഉപജാതിയും 
നഷ്ടപെടും കാലം, 
കാക്ക മുട്ടയിൽ പരുന്ത് 
വിരിയും കാലം, 
പട്ടി പൂച്ചയോട് 
ഇണ ചേരും കാലം ,
മാൻ പേട സിംഹത്തിനു 
പ്രണയപൂർവ്വം കടാക്ഷ 
മെറിഞ്ഞു കൊടുക്കും കാലം ,
അന്ന് വരുമായിരിക്കും
മനുഷ്യൻ സ്വപ്നം കണ്ട
കമ്മ്യൂണിസം 

Sunday, February 3, 2013

വെറുതെ

എന്ന് മുതലാണ്‌ നാം 
ഇന്നലകളെ ഭയപ്പെട്ടു തുടങ്ങിയത് 
എന്ന് മുതലാണ്‌ നാം 
നാളെയിലേക്ക് നോക്കി 
നെടുവീര്‍പ്പിട്ടത് ....

കൊഴിഞ്ഞ പഴുത്തില നോക്കി
ചിരിക്കാന്‍ പച്ചിലകള്‍ ഉള്ള
ഒരു മരം പോലും
വഴി ഓരങ്ങളില്‍
അവശേഷിക്കുന്നില്ല

വരൂ നമുക്ക് ഉടുതുണി ഉരിഞ്ഞ
പുഴ തേടി പായുന്ന
മാലിന്യങ്ങളുടെ ഓവ് ചാല്‍
മുറിച്ചു കടന്നു നാളെയുടെ
വറുതി തേടി നടക്കാം

നനുത്ത ചുംബനം കൊതിച്ച
കാമുകിയുടെ ചുണ്ട് പോല്‍
വഴികള്‍ എല്ലാം
വിണ്ട് ഉണങ്ങിയിരിക്കുന്നു ...

Tuesday, July 24, 2012

ആസിഡ് റൈന്‍

ഇരുള്‍കൊതിച്ചവന്റെ പാട്ടി -
ലൊളിച്ച് വെച്ച മൌനമാണ്‌-
നീ എനിക്കെന്റെ സ്വപ്നമേ ...


ചിരിച്ചും ,കരഞ്ഞും, കഥ പറഞ്ഞും 
കനവു തേടി കടല്‍ കടന്ന
വിഷാദ സംഗീതം ...

പിന്നൊരു സമയ തിരിച്ചിലില്‍
ഘടികാര സൂചിയുടെ
പിന്നിലെവിടെയോ
നമുക്ക് ഉടുപ്പുകള്‍ നഷ്ടമായി

ദിക്ക് തെറ്റി വീശിയ
വിയര്‍പ്പു മണക്കുന്ന കാറ്റ്
വേരില്ലാ മലകളി -
ലിടിച്ചു പെയ്തത്
അനുരാഗത്തിന്റെ
അമ്ല മഴ
..   

Sunday, April 15, 2012

കുമ്പസാരം ,,, ഇല്ലുഷ്യന്‍ II




കുമ്പസാരം  ,,,ഇല്ലുഷ്യന്‍ II  


ഒരിക്കല്‍ എന്റെ കവിതയില്‍ നിന്നും 
അവസാനത്തെ പട്ടിയെയും 
തെരുവിലേക്ക് ഇറക്കി വിടും 
അവയുടെ ശബ്ദമില്ലാ വാക്കുകള്‍ 
അറുത്തെടുത്ത് ചവറുകള്‍ക്കൊപ്പം 
തെരുവിളക്കിന്റെ മുന്നില്‍ തീക്കൂന കൂട്ടും 

ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട് 
വോട്ടു ബാങ്ക് സമൂഹങ്ങള്‍ ഉറങ്ങുന്ന 
ഈ മഹാ നഗരത്തിന്റെ -
ഇരുളടഞ്ഞ മൂലയിലോന്നില്‍ വെച്ച് 
ചത്ത്‌ പോയ ദൈവത്തെ കുറിച്ചോര്‍ത്ത്
വിലപിച്ച് കരയും 

പിന്നെ , അനേകം വൈദികരാല്‍ 
ഭോഗിക്കപെട്ടു ഉദര രോഗം വന്നു 
ചത്ത്‌ ചീര്‍ത്ത കുഞ്ഞാടില്‍ ഒന്നിന്റെ 
ജഡം ചുട്ടു തിന്നാന്‍ ,എന്റെ 
കഴുകന്‍ കണ്ണുമായി 
ചുടല പറംബ് തേടി പായും 

പകലറുതികളിലോന്നില്‍ 
ഗതകാല സ്മരണകളില്‍ കാറിത്തുപ്പി 
വിരല്‍ തുമ്പില്‍ വിപ്ലവം നടത്താന്‍ 
നഗര വേശ്യയുടെ വാറ്റുപുരയിലേക്ക്‌ 
നൃത്ത ചുവടുമായ് നടന്നു പോകും 

ഒടുക്കം ഒരു തേങ്ങലോടെ ,
സാഹചര്യ തെളിവുകള്‍ കൊണ്ട് 
പിഴച്ചു പോയ എന്റെ ഗ്രാമ കന്യയുടെ 
മുടിയിഴകളില്‍ മുഖം പൂഴ്ത്തി 
ഒരു കുമ്പസാരം ,
പിന്നെ എനിക്കും അവള്‍ക്കും ഒരേ മണം............ 















Monday, March 5, 2012

പ്രണയ ഷുദ്രം പ്രണയ ഷുദ്രം


പ്രണയ ഷുദ്രം
.................................
,മര ഓന്ത്
..............
ഇരുന്ന മരത്തിന്റെ
നിറം കുടിച്ചു ,കണ്ണുരുട്ടി
നാവു നീട്ടി ഇരപിടിച്ചു
വിശപ്പടക്കി ,അടുത്ത
മരത്തിലേക്ക് ഒറ്റ ചാട്ടം
...................
പാറ്റ
.........
നിശബ്ധയാണ് ..
പക്ഷെ കരണ്ട് തീര്‍ത്തത്
ഹൃദയത്തോളം
ഇപ്പോള്‍ നിനക്കും
എനിക്കും രക്തമില്ല

മൂട്ട .......
ചുറ്റുപാടും ചൂടാണ്
അകവും പുറവും ,
എങ്കിലും നിശബ്ദയായി
രക്തമൂറ്റി ..അപരന്റെ
തലയിണ തേടി പോകുമ്പോള്‍
എനിക്ക് ചുവന്ന്‍ തിണര്‍ത്ത
പാടുകള്‍ മാത്രം ബാക്കി

നേരം ഇരുട്ടുന്നതിനു മുന്പ് ,
കിഴക്ക് ഒരു പുക കണ്ടു .
പടിഞ്ഞാറ് മഴവില്ലും.
തൂര്യാര് മുങ്ങിയ കടല്‍
ചോപ്പ് വിഴുങ്ങി ,,,
പടിഞ്ഞരെല്ലാം ,
ചോക ചോകപ്പു
മനസും, കിഴക്കും
കറു കറുപ്പ് ...
കാരുവാന്റെ കത്തീ ........
ന്റെ, പെണ്ണിന്റെ നാക്കേ..........
ഒരല്പം മൂര്‍ച്ച വേണം.
എനെന്റെ കഴുത് അറക്കാന്‍.......

കല്ലുരുട്ടാന്‍ ,,ഉണ്ടോ കല്ല്‌ ,,,
കാലിലെ മന്ത് 
കണ്ണിലെ കരടു ....
കുടത്തിലെ ,,ജലം. 
ഒടുക്കം നിന്റെ ചുടല ചിരി ...
സത്യമില്ലാ നാവു കരിഞ്ഞ ചാരം !
ഇന്നിന്റെ ..ഉമിക്കരി തീര്‍ന്ന പാടം
പ്രണയം ഇടിച്ചു നിന്ന അരമതില്‍ .
അപ്പുറം ഒരു തോട് ...
നാട്ടിലെ കുറുക്കന്‍ (നീല )
കണ്ണ് കൊണ്കന്നു
എവിടെയം ഭ്രാന്താണ് ...
ചിരി നിറുത്തുന്നു ,,,,,,
കൊടി പുതക്കുന്നു
പച്ച ,കാവി ,ചുകപ്പ്....
സ്വര്‍ണ കസവന്‍
കൊടി മുണ്ടെ ...നീ ഓണം കണ്ടോ ,,,,,?

മരീചിക

മരീചിക ...
...............................................
മരു കാഴ്ചകളില്‍ സുന്ദരി 
കള്ളി മുള്‍ ചെടി ആണ് 
വികാരങ്ങളെ മുള്ളുകളില്‍ ഒളിപ്പിച്ച 
വിദവയെ പോല്‍ അവളൊരു
മഴയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നു .....

ഇടയ്ക്കിടെ മണല്‍ നിറമുള്ള
ഓന്തും ,ഉടുമ്പും ,പാമ്പും
വിഷം നിറഞ്ഞ പല്ലുമായി
ചുവന്ന തെളുകളോട് ഒപ്പം എന്റെ ,
വഴി തടയാറുണ്ട്

എങ്കിലും പ്രതീക്ഷയുടെ
ദാഹം നിറഞ്ഞ കണ്ണുമായി
മുയലുകളും മാനുകളും .
നിസങ്ങതയുടെ മുഖവുമായി
ഒട്ടക കൂട്ടവും
വഴി നിറയുമ്പോള്‍
ലക്ഷ്യ ബോദ്യമുള്ള
വണ്ടുകളെ പോലെ
മണല്‍ കാറ്റിനെ അവഗണിച്ചു
വഴി നടക്കാന്‍
ഒരു പ്രേരണ ....
ഓരോ ഇലകൊഴിചിലുകളും 
പുതിയ പ്രതീക്ഷകള്‍ ആണ് ...
ചില്ലകള്‍ വീണ്ടും തളിര്ക്കുമെന്നും 
പൂക്കുമെന്നും ..
സൌഹൃധതിന്റെ പക്ഷികള്‍ 
സംഗീതം പൊഴിക്കും എന്നും
നിറമുള്ള പ്രതീക്ഷകള്‍ ...

ഓരോ ഋതുക്കളും
ഓരോ സ്വപ്ങ്ങള്‍ ആയിരുന്നു
മഴയ്ക്ക് ശേഷം ഒരു വസന്തം വരുമെന്നും
തൊടികളില്‍ നിറയെ പൂക്കള്‍ ചിരിക്കും എന്നും

ഓരോ ഉറക്കവും
ഓരോ സ്വപ്ങ്ങളെ ആയിരുന്നു
നഷ്ടപെടുത്തിയത് ...
അര്‍ത്ഥമുള്ളവയും ,നഷ്ടപെട്ടതും ആയ സ്വപ്ങ്ങള്‍


അതെ ...എന്റെ ഏകാന്തതകളില്‍
നിശബ്ദമായി നീ ഉപേക്ഷിച്ചു പോയ
ഒരു പുഞ്ചിരി മാത്രം ബാക്കി ആവുന്നു ,,,,,,
കറുത്ത വരകള്കൊണ്ട് കഴുതയുടെ മുഖം

ചുവന്ന വരകള്‍ കൊണ്ട് വെളുത്ത കണ്ണ്

അമവാസികളിലെ ഇടിമുഴക്കങ്ങള്‍ പോലെ

എന്നും ഭയം മാത്രം നല്‍കി

നീ തളക്കപ്പെട്ട

                                                     ഇരുളടഞ്ഞ മുറികളിലേക്ക് ...

                                                     ഞാനെന്ന സ്വപ്നം....

                                                     ഒരു കവിത ഉപേക്ഷിച്ചു

                                                       യത്ര ആവും മുന്പ് .....

                                                       
രക്ഷപെടാന്‍ ഇനിയും സമയം ഉണ്ട് ...

                                                        ഉറങ്ങാതെ ഇരിക്കണം ......................



ഇനി പൊട്ടുവനായി നിമിഷങ്ങളുടെ 
കുറച്ചു ഇഴകള്‍ മാത്രം ബാക്കി ....
ഒരു വിളക്കല്‍ പോലും അനുവദിക്കാതെ 
നമുക്ക് ഇഴപിരിഞ്ഞു പറന്നകലാം ...

"നിന്റെ പ്രണയം വിലക്ക് വാങ്ങാന്‍
ആവില്ലെന്നറിഞ്ഞപ്പോള്‍
എന്റെ കപട മുഖം ഈ
                                                                                     കൂനയില്‍ ഉപേക്ഷിക്കുന്നു "........

Tuesday, October 18, 2011

കഥാവശേഷന്‍



















കഥാവശേഷന്‍


സ്വപ്ങ്ങള്‍ നശിച്ച
അബോധത്തില്‍ ഉള്ളൊരു രാത്രിയില്‍
വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്ന
എന്റെ ദുഷിച്ച നാവു ...
നിങ്ങള്‍ പിഴുതെടുക്കണം
പിടിച്ചു കേട്ടനാവാത്ത വിധം
അഹങ്കാരിയായ എന്റെ ചിന്തകളെ
നിങ്ങള്‍ കൊന്നു കുഴിച്ചു മൂടണം ...
എല്ലാത്തിനും ഒടുവില്‍
ആത്മാവിനെയും  ശരീരത്തെയും
നഷ്ടങ്ങളുടെ സൂചിയാല്‍,
മരണത്തിന്റെ നൂല് കോര്‍ത്ത്‌
എവിടെ എങ്കിലും പറത്തി വിടണം ......
പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത വിധം
വലം കയ്യാല്‍ ചെയ്ത തെറ്റുകളെ
തെറ്റിധാരണ എന്ന് വിളിക്കരുത്

പറയാന്‍ മറന്നത്
............................

ഉറങ്ങാന്‍ സമയമായിരിക്കുന്നു
വേദനകളുടെ സുഖങ്ങളോടെ ...

സ്വപ്നഘാതകര്‍ക്ക്


സ്വപ്നഘാതകര്‍ക്ക്
...............................................

പൊള്ളയായ മൗന സമ്മതങ്ങളുടെ പാഞ്ചാലം
വെറുതെ ആവില്ല നീയും ,പിന്മുറക്കാരും ,
പൊതു സഭകളില്‍ വിവസ്ത്രര്‍ ആക്കപ്പെടുന്നത് ....
ചുണ്ണാമ്പ് ഉപേക്ഷിച്ചു ഡേറ്റ് ചോദിക്കുന്ന
ആംഗലേയ വാസികള്‍ ആയ വെളുത്ത യക്ഷികള്‍
വഞ്ചനയുടെ ലാഞ്ചന മറച്ചു വെച്ച്
ചുവന്ന ചുണ്ടിലെ വെളുത്ത ചിരികള്‍ ..
ഇന്ന് മുതല്‍ നിങ്ങളിലേക്ക് ഭീതിപൂര്‍വമേ
അടുക്കാന്‍ എനിക്കാവുന്നുള്ളൂ....
.................................................................................................
:മരണം ഉറപ്പിച്ചു
                                                                                         നീ എന്നില്‍ നിന്ന്
                                                                                        അടുത്ത മരം തേടി
                                                                                        യാത്ര ആവുമ്പോള്‍ 
                                                                                      .അകലനാവാത്ത വിധം
                                                                                    എന്റെ ആത്മാവ് നിന്നിലേക്ക്
                                                                                     ചേരുമോ എന്ന ഭയം

Saturday, June 25, 2011


















സ്വപ്‌നങ്ങള്‍
പുറത്ത് അടിഞ്ഞു കൂടിയ
കൊഴുപ്പ് കുരു പോലെ
വീര്‍ത്തു വീര്‍ത്തു ഒടുക്കം
കുറച്ചു ചലവും ചോരയുമായി
കിടക്ക വിരിയെ നനച്ചു പൊട്ടിത്തെറിച്ചു

അമ്മയും ദൈവവും

ഓര്മവെച്ച കാലം മുതല്‍
കൊതിയൂറുന്ന വിഭങ്ങള്‍
കണ്ണ് ഏത്തുന്നിടത് .
കൈ ഏത്താത്ത അകലത്തില്‍
പൊതിഞ്ഞു സൂക്ഷിക്കുന്നവര്‍


സുഹൃത്ത്‌

വഴിയിലെവിടെയോ കണ്ടെത്തി

കൈ പിടിച്ചു കൈത്താങ്ങ്‌ ആയി

ശവ പറമ്പില്‍ ഇടം അന്വേഷിക്കുമ്പോള്‍

ഒപ്പം നടക്കേണ്ട സഹയാത്രികന്‍


ശ്രാദ്ധം

പതിനാറാം നാള്‍ കാക്ക കൊത്തി

പറന്നു പോയ ഒരു ഉരുള ചോറ്

എന്റെ ആത്മാവ് ....

Monday, June 6, 2011

അല്ലുരോ ഫോബിയ .........



















AILUROPHOBIA 
..........................

ചുംബനങ്ങളെക്കാള്‍ ഏറെ
 ഇന്ന് ചുട്ടു പോള്ളിക്കുന്നത്
 നിന്‍ ചുടു നിശ്വാസങ്ങള്‍ 
പ്രണയത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു 
നാം നടന്നു കയറിയത്,
ചുവന്ന പൂക്കള്‍ ഉള്ള 
നിന്റെ തലയിണ തേടി 
അന്നതിന്റെ പേര്" ഞാന്‍ "
വാക്കുകള്‍ക്കും നോക്കിനും
 അപ്പുറമുള്ള ,ഇരുട്ടില്‍ ,
പൂച്ചകള്‍ ഇണ ചേര്‍ന്നപ്പോള്‍ 
നിന്റെ നഖം പുറം തുളച്ചു 
കയറിയത് ഹൃദയത്തിലേക്ക് ,
ഒരിക്കലും ഉണങ്ങാന്‍ ആഗ്രഹിക്കാത്ത 
മറ്റൊരു മുറിവ് ,,



Thursday, June 2, 2011

സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്















സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്

മരണത്തിന്റെ അവസാനം വരെ


പ്രണയത്തെ നെഞ്ചിലേറ്റി നടന്നവന്‍

പാവമൊരു വിഡ്ഢിയായ പോരാളി

കഴുതപ്പുരമേറി യുദ്ധത്തിനു ഇറങ്ങിയോന്‍


ഓടി ജയിക്കാത്ത മൃഗവും ,

പാടി ജയിക്കാത്ത സ്വരവുമുള

തല തിരഞ്ഞ പോരാളി (തോന്നല്‍ )
താളം ഇല്ലാത്ത തുടിപ്പാട്ടുകാരന്‍ ....



അവന്‍ ഹൃദയത്തില്‍ അലിഞ്ഞെന്നു നിനച്ച
മറ്റൊരു പ്രണയവും
തൊലിപ്പുറം കടക്കാനാവാതെ
ബാഷ്പീകരിക്കുന്നത് കണ്ട് ...
പ്രണയിനിക്ക് മുന്നില്‍ -(ഇന്ന്)
അല്ലെങ്കില്‍ നാളെ എന്ന
എന്ന് ചൊല്ലി തലതിരിച്ചു നടന്നു മറഞ്ഞു 


അതെ പ്രണയങ്ങള്‍ക്കും
യുദ്ധങ്ങള്‍ക്കും മുന്‍പൊരു
പിന്‍ വിളി കാതോര്ത്തവന്‍

................(ഒന്നും തെറ്റാരില്ല

എന്നെ ക്കുറിച്ചുള്ള കണക്കൊഴികെ )



സ്വര്‍ഗതിനും മുന്‍പ് സ്രിഷ്ടിക്കപെട്ടവരോട് 
ഒടുവിലൊരു വാക്കുമാത്രം ബാക്കി .... 

Tuesday, May 17, 2011

വിരാമം

വിരാമം

ജനിക്കുമുപേ മരിച്ചൊരു കവിതയും ,

പാതി ചത്ത മനസും

പഴയൊരു കൂടയില്‍ തൂക്കി

അസ്തമയത്തിന്റെ ദൂരമളന്നു

എന്റെ യാത്ര തുടരട്ടെ

നാമോന്നായ്‌  പാടിയ

പഴംപാട്ടിലെല്ലാം

പതിരായിരുന്നെന്നോര്‍ക്കുക .......

എന്റെ വാക്കുകള്‍ നിന്നെ

മുറിവേല്ല്പ്പിച്ചുവെങ്കില്‍

ഇനി ഞാന്‍ നിശബ്ധന്‍ ,

അക്ഷരങ്ങല്‍ക്കുമേല്‍ മൌനത്തിന്റെ

കറുത്ത മഷി ഒഴിക്കുന്നു

പാമ്പിനു പല്ലും ,കവിക്ക്‌ വാക്കും

വിഷം എന്നറിയുക

പകല് വ്യക്ത്യമയിട്ടും ഇരുളിലേക്ക് നോക്കി

ഇനി തനിയെ പാടട്ടെ

കെട്ടുപോയ എന്റെ നിലാവിനെ കുറിച്ച്

Saturday, April 9, 2011

പ്രയാണം


പ്രയാണം 
....................


നീ എനിക്ക് പിടിതരാത്ത നേരങ്ങളില്‍  
ഇടത്തേക്ക് ചെരിച്ചു ഒരു വര വരക്കും .
പിന്നെ വഴിയുടെ വലതു വശം ചേര്‍ന്ന് നടക്കും ..
വളഞ്ഞ വരകളില്‍ ഒരു ഭ്രാന്തിനോത്‌ ആടും
വേദനകളില്‍ ചിരിച്ചു വേദന മറക്കും ....
അരുത് എന്‍റെ നിഴല്‍ അളക്കരുത്
ഒരു സ്വാര്‍ഥതയുടെ നീളവും
നിരാശയുടെ കറുപ്പും
നിശയെക്കള്‍ ഭീകരനുമായ
എന്‍റെ കറുത്ത നിഴല്‍ .......
ഒരു ഇരുട്ടില്‍ ഒന്നായി
ഉദയത്തിനു മുന്‍പേ ,,
ഉപേക്ഷിച്ചു ഒളിച്ചോടുന്ന
ഭീരുവാണ് ഇന്ന് ഞാന്‍ ...
എങ്കിലും കാലമില്ലാതെ
നീ എനിക്കായ്‌ പെയ്യുക
നിന്റെ കണ്ണീരില്‍ ,
കരിഞ്ഞു പോയ എന്‍റെ കിനാവും .
കല്ലായ ഹൃദയവും ഒലിച്ചു പോകട്ടെ ....