Monday, December 6, 2010

ഞാന്‍ നിന്റെ വിശ്വസ്തന്‍

വാലാട്ടിയും ,മുട്ടിയുരുമിയും സ്നേഹം പ്രകടിപ്പിച്ചവന്‍

നീ എറിഞ്ഞു തരുന്ന അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി ..

വായില്‍ വെള്ളം ഊറിച്ചു ഞാന്‍ കാത്തു നിന്നു..

നീ അരികില്‍ വരുമ്പോള്‍ ,ഈ നാല്‍ക്കാലി ഇരുകാലി

ആയി മാറി നിന്നെ ആലിംഗനം ചെയ്തു ..

നിന്റെ ആന്ജകള്‍ അനുസ്വരിച്ചു ,ഹസ്ത ദാനം ചെയ്തു

വളയം ചാടി, വട്ടം ഇരുന്നു ,

എന്നും നിന്റെ സന്ധതികള്‍ക്കും ഭവനത്തിനും കാവലാള്‍ ഞാന്‍.

ഒടുവില്‍ നീ ...എന്നെ വരി ഉടച്ചു ഒരു ഷണ്ഡന്‍ ആക്കി ....

ഇപ്പോഴും ..ഞാന്‍ നിന്റെ വിശ്വസ്തന്‍ ...

Sunday, November 28, 2010

നീയും ഞാനും നമ്മളും..

നീയും ഞാനും നമ്മളും...

ഹോസ്റ്റല്‍ മുറിക്കു മുന്‍പില്‍കൂട്ടിയിട്ട

ചെരുപ്പുകള്‍ക്ക് തുല്യര്

‍പുതിയവ വരുമ്പോള്‍ തട്ടിയും, ചവിട്ടിയും

തൊഴിച്ചു മാറ്റിയും, ഒതുക്കപ്പെട്ടവര്‍

തൊങ്ങല്‍ വച്ചതും ,നിറം പുശിയതും

നിതംബം ഇളക്കുന്നവയും ,ആയ

പുതിയവ ഈ വഴി വന്നു

നിന്റെ വാതില്‍ മുട്ടും എന്ന്

മുന്‍പേ പറയാമായിരുന്നു ,

വശം ഒതുങ്ങി ,വഴി മുടക്കാതെ

ഞങ്ങള്‍ എന്നെ മാറിയിരുന്നെനെ..

എന്റെ പെണ്‍ ചിലന്തിക്കു


എന്റെ വഴികളില്‍ വല വിരിച്ചു കാത്തിരുന്നവള്‍

സുഗന്ധം പരത്തിയും ചിരിച്ചും

അവളിലേക്ക്‌ അടുപ്പിച്ചു ...

കാന്തം പിടിപ്പിച്ച കണ്ണുകള്‍ ഉള്ള നീ

ഓരോ നൃത്തചുവടിലും നെയ്തു

എന്നെ കുരുക്കിയ കെണി.

നിന്റെ ചിരികള്‍ക്ക് പോലും

ചിലങ്കയുടെ നാദവും താളവും ...

ഇരുട്ടില്‍ ,പതിഞ്ഞ ശബ്ധത്തില്‍

ഇണ ചേരാന്‍ മൊഴിഞ്ഞു ..നീ ..

പാതി മയക്കത്തില്‍ ഞാന്‍ മറന്നു

ഒടുവില്‍ നീ ഇണയെ തിന്നും എന്ന്

Wednesday, October 20, 2010

പ്രിയ നെരുദ....ഞങ്ങള്‍ക്ക് നിന്നെ പോലെ ശ്യ്ത്യം നിറഞ്ഞ പൈന്‍ മര താഴ്വരകളും

ഗോതമ്പ് പാടങ്ങളും ഇല്ലായിരുന്നു ,എങ്കിലും ഞങ്ങള്‍ പ്രണയിച്ചു ......ഈ

റബ്ബര്‍ തോട്ടങ്ങളിലും കശുമാം തോപ്പുകളിലും വച്ച് അവളുടെ മേനിക്കു തൊഴുത്തിന്റെ ഗന്ധംആയിരുന്നു ,എങ്കിലും ഞാന്‍ അവളെ കെട്ടിപ്പുണര്‍ന്നു . നല്‍കാന്‍ ചേരി പഴങ്ങളും ഹെയിസല്‍ പുഷ്പങ്ങളും ഇല്ലാതെ തന്നെ ,ഞങ്ങള്‍ ഒന്നായി ഈ മുള്‍പടര്‍പ്പു കളില്‍ ,അവളുടെ പിന്കഴുത്തിനു എന്നും

വിയര്‍പ്പിന്റെ ഉപ്പായിരുന്നു, ഞാന്‍ അവളെ ചുംബിച്ചു ആവേശത്തോടെ ......പക്ഷെ ,എന്റെയും നിന്റെയും

പ്രണയത്തിന്റെ ഒടുക്കം ഒന്നായിരുന്നു


Monday, October 11, 2010

ഉം ........

നമുക്ക് കണ്ണുകളിലുടെ സംസാരിക്കാം

മൗനം..............

..........

ഇഷ്ടം കൂടിയാല്‍ ........?

ഞാന്‍ വിരല്‍ തൊട്ടു.....

...........

എന്തിനാ വിരല്‍ തൊടാന്‍ പറഞ്ഞെ ?

(എന്റെ ചുണ്ടുകള്‍ക്ക് കണ്ണീരിന്റെ നനവും ഉപ്പും )

........എനിക്ക് മുഖത്ത് നോക്കാന്‍ ചമ്മലകുന്നു .............

Friday, October 8, 2010

പല്ലി
സത്യവും അസത്യവും തിരിച്ചറിയാതെ
ഉത്തരത്തിലും വാതില്‍പടിയിലും വെറുതെ
ചിലച്ചു കൊണ്ടേ ഇരിക്കുന്നു

പൂച്ച
സത്യത്തിന്റെ വ്യക്താക്കള്‍
ഉത്തരതില്‍നിന്നും താഴെവീഴാന്‍ തക്കം പാര്‍ത്ത്
കൊതിയോടെ പതുങ്ങി ഇരിപ്പാണ്

Sunday, September 26, 2010

ഇനി ഞമ്മളെ പറ്റിക്കാന്‍ നോക്കണ്ട

അല്ല ചങ്ങായി ഞീ പിന്നേം എന്നെ പറ്റിച്ചു അല്ലെ ?
ചോരന്റെ നെരം പച്ചെന്നു പറഞ്ഞിട്ട്
ഞാം കൊത്തിനോക്കി ....ചോപ്പന്നെയാ ചോരക്കു .
ഏറചീം ചോപ്പന്നെയാ ........