Saturday, June 25, 2011


















സ്വപ്‌നങ്ങള്‍
പുറത്ത് അടിഞ്ഞു കൂടിയ
കൊഴുപ്പ് കുരു പോലെ
വീര്‍ത്തു വീര്‍ത്തു ഒടുക്കം
കുറച്ചു ചലവും ചോരയുമായി
കിടക്ക വിരിയെ നനച്ചു പൊട്ടിത്തെറിച്ചു

അമ്മയും ദൈവവും

ഓര്മവെച്ച കാലം മുതല്‍
കൊതിയൂറുന്ന വിഭങ്ങള്‍
കണ്ണ് ഏത്തുന്നിടത് .
കൈ ഏത്താത്ത അകലത്തില്‍
പൊതിഞ്ഞു സൂക്ഷിക്കുന്നവര്‍


സുഹൃത്ത്‌

വഴിയിലെവിടെയോ കണ്ടെത്തി

കൈ പിടിച്ചു കൈത്താങ്ങ്‌ ആയി

ശവ പറമ്പില്‍ ഇടം അന്വേഷിക്കുമ്പോള്‍

ഒപ്പം നടക്കേണ്ട സഹയാത്രികന്‍


ശ്രാദ്ധം

പതിനാറാം നാള്‍ കാക്ക കൊത്തി

പറന്നു പോയ ഒരു ഉരുള ചോറ്

എന്റെ ആത്മാവ് ....

Monday, June 6, 2011

അല്ലുരോ ഫോബിയ .........



















AILUROPHOBIA 
..........................

ചുംബനങ്ങളെക്കാള്‍ ഏറെ
 ഇന്ന് ചുട്ടു പോള്ളിക്കുന്നത്
 നിന്‍ ചുടു നിശ്വാസങ്ങള്‍ 
പ്രണയത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു 
നാം നടന്നു കയറിയത്,
ചുവന്ന പൂക്കള്‍ ഉള്ള 
നിന്റെ തലയിണ തേടി 
അന്നതിന്റെ പേര്" ഞാന്‍ "
വാക്കുകള്‍ക്കും നോക്കിനും
 അപ്പുറമുള്ള ,ഇരുട്ടില്‍ ,
പൂച്ചകള്‍ ഇണ ചേര്‍ന്നപ്പോള്‍ 
നിന്റെ നഖം പുറം തുളച്ചു 
കയറിയത് ഹൃദയത്തിലേക്ക് ,
ഒരിക്കലും ഉണങ്ങാന്‍ ആഗ്രഹിക്കാത്ത 
മറ്റൊരു മുറിവ് ,,



Thursday, June 2, 2011

സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്















സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്

മരണത്തിന്റെ അവസാനം വരെ


പ്രണയത്തെ നെഞ്ചിലേറ്റി നടന്നവന്‍

പാവമൊരു വിഡ്ഢിയായ പോരാളി

കഴുതപ്പുരമേറി യുദ്ധത്തിനു ഇറങ്ങിയോന്‍


ഓടി ജയിക്കാത്ത മൃഗവും ,

പാടി ജയിക്കാത്ത സ്വരവുമുള

തല തിരഞ്ഞ പോരാളി (തോന്നല്‍ )
താളം ഇല്ലാത്ത തുടിപ്പാട്ടുകാരന്‍ ....



അവന്‍ ഹൃദയത്തില്‍ അലിഞ്ഞെന്നു നിനച്ച
മറ്റൊരു പ്രണയവും
തൊലിപ്പുറം കടക്കാനാവാതെ
ബാഷ്പീകരിക്കുന്നത് കണ്ട് ...
പ്രണയിനിക്ക് മുന്നില്‍ -(ഇന്ന്)
അല്ലെങ്കില്‍ നാളെ എന്ന
എന്ന് ചൊല്ലി തലതിരിച്ചു നടന്നു മറഞ്ഞു 


അതെ പ്രണയങ്ങള്‍ക്കും
യുദ്ധങ്ങള്‍ക്കും മുന്‍പൊരു
പിന്‍ വിളി കാതോര്ത്തവന്‍

................(ഒന്നും തെറ്റാരില്ല

എന്നെ ക്കുറിച്ചുള്ള കണക്കൊഴികെ )



സ്വര്‍ഗതിനും മുന്‍പ് സ്രിഷ്ടിക്കപെട്ടവരോട് 
ഒടുവിലൊരു വാക്കുമാത്രം ബാക്കി .... 

Tuesday, May 17, 2011

വിരാമം

വിരാമം

ജനിക്കുമുപേ മരിച്ചൊരു കവിതയും ,

പാതി ചത്ത മനസും

പഴയൊരു കൂടയില്‍ തൂക്കി

അസ്തമയത്തിന്റെ ദൂരമളന്നു

എന്റെ യാത്ര തുടരട്ടെ

നാമോന്നായ്‌  പാടിയ

പഴംപാട്ടിലെല്ലാം

പതിരായിരുന്നെന്നോര്‍ക്കുക .......

എന്റെ വാക്കുകള്‍ നിന്നെ

മുറിവേല്ല്പ്പിച്ചുവെങ്കില്‍

ഇനി ഞാന്‍ നിശബ്ധന്‍ ,

അക്ഷരങ്ങല്‍ക്കുമേല്‍ മൌനത്തിന്റെ

കറുത്ത മഷി ഒഴിക്കുന്നു

പാമ്പിനു പല്ലും ,കവിക്ക്‌ വാക്കും

വിഷം എന്നറിയുക

പകല് വ്യക്ത്യമയിട്ടും ഇരുളിലേക്ക് നോക്കി

ഇനി തനിയെ പാടട്ടെ

കെട്ടുപോയ എന്റെ നിലാവിനെ കുറിച്ച്

Saturday, April 9, 2011

പ്രയാണം


പ്രയാണം 
....................


നീ എനിക്ക് പിടിതരാത്ത നേരങ്ങളില്‍  
ഇടത്തേക്ക് ചെരിച്ചു ഒരു വര വരക്കും .
പിന്നെ വഴിയുടെ വലതു വശം ചേര്‍ന്ന് നടക്കും ..
വളഞ്ഞ വരകളില്‍ ഒരു ഭ്രാന്തിനോത്‌ ആടും
വേദനകളില്‍ ചിരിച്ചു വേദന മറക്കും ....
അരുത് എന്‍റെ നിഴല്‍ അളക്കരുത്
ഒരു സ്വാര്‍ഥതയുടെ നീളവും
നിരാശയുടെ കറുപ്പും
നിശയെക്കള്‍ ഭീകരനുമായ
എന്‍റെ കറുത്ത നിഴല്‍ .......
ഒരു ഇരുട്ടില്‍ ഒന്നായി
ഉദയത്തിനു മുന്‍പേ ,,
ഉപേക്ഷിച്ചു ഒളിച്ചോടുന്ന
ഭീരുവാണ് ഇന്ന് ഞാന്‍ ...
എങ്കിലും കാലമില്ലാതെ
നീ എനിക്കായ്‌ പെയ്യുക
നിന്റെ കണ്ണീരില്‍ ,
കരിഞ്ഞു പോയ എന്‍റെ കിനാവും .
കല്ലായ ഹൃദയവും ഒലിച്ചു പോകട്ടെ ....

Wednesday, March 23, 2011

പ്രണയത്തിന്റെ പുഴ



















പ്രണയത്തിന്റെ പുഴ
..............................................
നീ ഒരു പുഴ ആയിരുന്നു
നിഗൂഡതയുടെ  വനത്തില്‍നിന്നും
പ്രശാന്തിയുടെ സമുദ്രത്തിലേക്ക്
നഗ്നയായ്‌ഒഴുകി ഇറങ്ങിയ പുഴ
വശ്യതയുടെ ചിരിയുമായി
നിന്റെ ആഴങ്ങളിലേക്ക്,
എന്നെ വെറുതെ ക്ഷണിച്ചു
ഒരു ആലിംഗനം കൊണ്ട്
എന്നിലെ എന്നെ,നിന്നില്‍ലയിപ്പിച്ചു ,
ഒരു ചുംബനതിന്‍ഒടുവില്‍
വിരലനക്കം പോലും ശേഷിക്കാതെ,
ഒന്നായി ഒഴുകിയ ഒരു പ്രണയത്തിന്റെ പുഴ

Tuesday, March 15, 2011

ഒരു രാഷ്ട്രീയ കൊടിമരം ........

ഒരു രാഷ്ട്രീയ കൊടിമരം ........

.....................................................................................
നാടായ നാട്ടിലും നാല്‍ക്കവലകളിലും
ഇലയും വേരും ശിഖരവുമില്ലാത്ത
മഴപെയ്യിക്കാതെ ,മഞ്ഞില്‍ കുളിക്കാതെ
മണ്ണൊലിപ്പ് പോലും തടയാനാവാതെ
ഒരു കിളി പോലും ചെക്കേരാതെ
ഒരു കുരങ്ങു സ്പര്‍ശം ഏല്‍ക്കാത്ത
നഗര മധ്യത്തിലെ നഗ്നനാണ് ഞാന്‍
നാണം മറക്കുവാന്‍ നിങ്ങലെന്നില്‍
ചാര്‍ത്തിയ പല നിറ വലിപ്പത്തിലെ
കൌപീനങ്ങല്‍ക്കായ്‌,
കടിച്ചുകീരുന്നതും കണ്ടു
ഒടുവിലത്തെ ചിതലും
കാര്‍ന്നു തിന്നും വരെ ,
ഒന്ന് കണ്ണീര്‍ ഒഴുക്കാന്‍പോലും ആവാത്ത
ഒരു രാഷ്ട്രീയ കൊടിമരം