Thursday, January 27, 2011

സാധ്യതകള്‍ നിറഞ്ഞ പ്രണയം

ഇരുട്ടിന്റെ മൂലയില്‍

ചാറ്റ് ബോക്സില്‍ ഉണ്ടായത്

ഒരു "ജി ടോക്ക്" പ്രണയം.......

ഇന്സ്ടനറ്റ് മെസേജില്‍ തുടങ്ങി

ചുംബനത്തില്‍ തീര്‍ന്നവ

മൊബൈല്‍ പ്രണയം.........

വീഡിയോ ചാറ്റില്‍

മുഖവും .പിന്നെ നീ

കാട്ടിതന്നതും എല്ലാം

ടച് ചെയ്തു തീരത്ത് ,ഒരു

ടച് സ്ക്രീന്‍ 3 G പ്രണയം ...........


പ്രണയങ്ങള്‍ക്ക് എല്ലാം

ഒരു സ്വയം ഭോഗത്തില്‍ പെട്ട്

ഒലിച്ച് പോകുന്ന

പ്രണയ ദൈര്‍ഖ്യം ........

അര രാഷ്ട്രീയം

നിന്‍റെ കുപ്പായത്തില്‍ അന്നും ,ഇന്നും

ചുളിവും ,ചെളിയും ഇല്ല

കഞ്ഞി മുക്കിയ മുണ്ട് ഉടുത്ത നീ

നെന്മണി അരി ആവുന്നത്

അറിഞ്ഞിരിക്കില്ല ,

നിനക്ക് പിന്നില്‍ ആയിരങ്ങള്‍

വിയര്‍പ്പോഴുക്കിയപ്പോള്‍

നീ ഒരു നായകനും ,പിന്നെ

നേതാവും ആയി ,

ശവങ്ങളുടെ കണക്കെടുപ്പ് നടത്തി

മരിച്ചവരെ ഓര്‍ത്തു ചിരിച്ചു

മരിക്കാതവര്‍ക്ക് വേണ്ടി വിലപിച്ചു ...

മുഖത്ത് ഫിറ്റു ചെയ്ത ചിരിയെ

(ക്ഷമിക്കണം ഇളി)

ഇളിഭ്യരാക്കപ്പെട്ടവര്‍ക്കിടയിലേക്ക്

ഇറക്കി വിട്ട നിന്‍റെ.നോട്ടം ,എന്നും

സ്വിസിലെ കാശിലും ,പെട്ടിയിലെ

വോട്ടിലും അതിഷ്ടിതം....

മറക്കരുത് ,അവസാന സീലും

കടലാസ്സില്‍ പതിയും മുന്പ്

ഒരുവന്‍ നിന്‍റെ ഇടനെച്ചില്‍

ഒടുക്കത്തെ വോട്ടു പതിച്ചു

നിന്നെ രക്തസാക്ഷി ആക്കും

പിന്നെ ,"നിന്‍റെ പടം വെച്ച്

എനിക്കും ഒന്ന്

ജനങ്ങളെ സേവിക്കണം ..."

Thursday, January 13, 2011

വരള്‍ച്ചക്ക് ശേഷം ,വിത്യ്ക്കാനായി

വിലപിടിച്ച രണ്ടു കവിതയുടെ വിത്ത്

കുപ്പിയിലാക്കി ,മണലില്‍ കുഴിച്ചിട്ടു ..

ലഹരി മൂത്ത കവിത ,മണലിലൂടെ

തലനീട്ടിയത് ..സി ഐ ഡി കള്‍

മണത് അറിഞ്ഞു ..ഇവിടെ ,

കവിത ചൊല്ലുന്നതും .എഴുതുന്നതും

കയ്യില്‍ സൂക്ഷിക്കുന്നതും പാപമത്രേ......

പിടിക്കപ്പെട്ട കവിതയ്ക്ക് മരണ ശിക്ഷ .

,കവിത

വിത്തിനിട്ടു കാത്തിരുന്ന കവിക്ക്

വരള്‍ച്ച മാത്രം ബാക്കി ..........

രണ്ടു യാത്രികര്‍

1.

കവിയുടെ കാമുകി

ദിനവും അവനു കവിത നല്‍കിയവള്‍

കാമത്തിന്റെ കാറ്റിനോടുവില്‍

കാമുകി കവിയെ വെടിഞ്ഞു നാടിറങ്ങി

കവിത നഷ്ട പെട്ട കവി

......കവിതയോടൊപ്പം

കാടുകയറി



2.ഒടിഞ്ഞ തല താങ്ങി...

പുലഭ്യം പറഞ്ഞ്, പുലയാട്ടു നടത്തി

നിന്നിലേക്ക്‌ ഉള്ള

കയറ്റം, കയറി തീര്‍ക്കണം .

വളഞ്ഞ വഴികള്‍ ഉള്ള കയറ്റം

പ്രണയം

നാം ആള്‍ക്കൂട്ടത്തില്‍ മുഖമില്ലാത്തവര്‍

തിരക്ക് പിടിച്ചു പ്രണയിച്ചവര്‍

ഒരു ചുംബനത്താല്‍

അടര്തിയെടുക്കപ്പെട്ടു

മറു ചുംബനത്തില്‍

സ്വതന്ത്രര്‍ ആകേണ്ടവര്

നമുക്കിടയിലെ മൌനത്താല്‍ ..

തനിച്ചായി പോയവര്‍

തിരക്കുള്ള യാത്രയിലെ

പുറം കാഴ്ചകള്‍

നീയും ഞാനും

നമ്മുടെ പ്രണയവും ...

ജീവിതത്തിനും മരണത്തിനും ഇടയില്‍

എനിക്ക് നിന്നോടും ,

നിനക്ക് എന്നോടും തോന്നിയ അഭിനിവേശം

നിറങ്ങള്‍ നഷടപെട്ട

നമ്മുടെ ആത്മ രതി

കാണിക്ക

പ്രിയപ്പെട്ട അനുജാ ....

നിന്നെ ഇന്ന് അമ്മ വിളിക്കും

പാതിരാ ഖുര്ബാനയ്ക്ക് ..

ബാന്റു മേളത്തിന്റെയും

വെടിക്കെട്ടിന്റെയും അകമ്പടിയില്‍

ഇന്നും ഉണ്ണിയേശു പിറക്കും ..

പള്ളി മുറ്റത്തെ അലങ്കരിക്കപ്പെട്ട

ആയിരങ്ങള്‍ വിലയുള്ള പുല്‍ കൂട്ടില്‍

അപ്പോള്‍ നിനിറെ കയ്യില്‍ അമ്മ

അമ്പതിന്റെ ഒരു ഒറ്റ നോട്ടു വെച്ച് തരും

പണക്കാരന്റെ ഉണ്ണിക്കുള്ള കാണിക്ക.

അതവിടെ കൊടുക്കരുത് ..

അങ്ങ് താഴെ ..മുകളിലെകുള്ള കയറ്റം തുടങ്ങുന്നിടത്ത്

പുണ്യാളന്റെ രൂപ കൂട്ടിനരികില്‍

കാലു നഷടപെട്ട ..മറ്റൊരു പുണ്യാളന്‍ ഉണ്ടാവും

തണുപ്പില്‍ വിറച്ചു .തന്റെ പഴംചാകില്‍ ചുരുണ്ട്

എനിക്കും ,നിനക്കുംപേരറിയാത്ത ഒരു പുണ്യാളന്‍ ..

നിന്‍റെ കാണിക്ക അവിടെ നിക്ഷേപിക്കുക ..

പഴയ എന്നെ എന്നപോലെ ,വിശപ്പിന്റെ

.ചിരിയാല്‍ പുണ്യവാന്‍ നിന്നെയും അനുഹ്രഹിക്കും .

Tuesday, December 14, 2010

ഇല്ലുഷന്‍........

നഗരത്തില്‍ ഒറ്റപ്പെട്ട കണ്ണ് കണ്ടത്.

വഴിവിളക്കിന്റെ മറവില്‍

നായ്ക്കളുടെ സംഭോഗം

ഒന്ന് മറ്റൊന്നിനെ തിരിച്ചറിയാതെ

രമിച്ചു കൊണ്ടിരിക്കുന്നു

ലിങ്ക ഭേദം ഇല്ലാത്ത സംഭോഗം

പാതി പെറ്റു, മരിച്ച പെണ്ണിന്റെ ജഡം

സയാമിസ് ഇരട്ടകളെ പോലെ തോന്നും

നിലത്തു വീണ ചോര തുള്ളിയില്‍

ഇപ്പോഴും ഈച്ച ആര്‍ക്കുന്നുണ്ട്

ഇത് വയസ് അറിയാത്ത പ്രസവം

അംബര ചുംബികളുടെ മുന്നില്‍

ചിലരെ വില്പനയ്ക്ക് വെച്ചിരിക്കുന്നു

കറുത്ത കുപ്പയക്കരായ സ്ത്രീകള്‍

മുകളിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി

ആരെയോ വിളിച്ചു കരയുന്നു

ഇവര്‍ മാറിടം നഗ്നമായവര്‍ ,

ചവറു കൂബാരത്തില്‍ നിന്നും

കയ്യുറകളും ,അടിവസ്ത്രങ്ങളും

നിലവിളിച്ചു തുടങ്ങി ,ചീഞ്ഞളിഞ്ഞ ഗന്ധം,

അവയ്ക്കും അസഹനീയം .

ഇവര്‍ വലിച്ചെറിയ പെട്ടവര്‍.

ഒറ്റപെട്ടു പോയവന്‍ തന്‍റെ

കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌

മാലിന്യങ്ങളുടെ പുഴയിലേക്ക് വലിച്ചെറിഞ്ഞു.

....ഇത് പാപ മോചനം