എന്ന് മുതലാണ് നാം
ഇന്നലകളെ ഭയപ്പെട്ടു തുടങ്ങിയത്
എന്ന് മുതലാണ് നാം
നാളെയിലേക്ക് നോക്കി
നെടുവീര്‍പ്പിട്ടത് ....
കൊഴിഞ്ഞ പഴുത്തില നോക്കി
ചിരിക്കാന്‍ പച്ചിലകള്‍ ഉള്ള
ഒരു മരം പോലും
വഴി ഓരങ്ങളില്‍
അവശേഷിക്കുന്നില്ല
വരൂ നമുക്ക് ഉടുതുണി ഉരിഞ്ഞ
പുഴ തേടി പായുന്ന
മാലിന്യങ്ങളുടെ ഓവ് ചാല്
മുറിച്ചു കടന്നു നാളെയുടെ
വറുതി തേടി നടക്കാം
നനുത്ത ചുംബനം കൊതിച്ച
കാമുകിയുടെ ചുണ്ട് പോല്‍
വഴികള്‍ എല്ലാം
വിണ്ട് ഉണങ്ങിയിരിക്കുന്നു ...
Sunday, February 3, 2013
Tuesday, July 24, 2012
ആസിഡ് റൈന്‍
ഇരുള്‍കൊതിച്ചവന്റെ പാട്ടി -
ലൊളിച്ച് വെച്ച മൌനമാണ്-
നീ എനിക്കെന്റെ സ്വപ്നമേ ...
ചിരിച്ചും ,കരഞ്ഞും, കഥ പറഞ്ഞും
കനവു തേടി കടല്‍ കടന്ന
വിഷാദ സംഗീതം ...
പിന്നൊരു സമയ തിരിച്ചിലില്‍
ഘടികാര സൂചിയുടെ
പിന്നിലെവിടെയോ
നമുക്ക് ഉടുപ്പുകള്‍ നഷ്ടമായി
ദിക്ക് തെറ്റി വീശിയ
വിയര്‍പ്പു മണക്കുന്ന കാറ്റ്
വേരില്ലാ മലകളി -
ലിടിച്ചു പെയ്തത്
അനുരാഗത്തിന്റെ
അമ്ല മഴ ..
ലൊളിച്ച് വെച്ച മൌനമാണ്-
നീ എനിക്കെന്റെ സ്വപ്നമേ ...
ചിരിച്ചും ,കരഞ്ഞും, കഥ പറഞ്ഞും
കനവു തേടി കടല്‍ കടന്ന
വിഷാദ സംഗീതം ...
പിന്നൊരു സമയ തിരിച്ചിലില്‍
ഘടികാര സൂചിയുടെ
പിന്നിലെവിടെയോ
നമുക്ക് ഉടുപ്പുകള്‍ നഷ്ടമായി
ദിക്ക് തെറ്റി വീശിയ
വിയര്‍പ്പു മണക്കുന്ന കാറ്റ്
വേരില്ലാ മലകളി -
ലിടിച്ചു പെയ്തത്
അനുരാഗത്തിന്റെ
അമ്ല മഴ ..
Sunday, April 15, 2012
കുമ്പസാരം ,,, ഇല്ലുഷ്യന്‍ II

കുമ്പസാരം ,,,ഇല്ലുഷ്യന്‍ II
ഒരിക്കല്‍ എന്റെ കവിതയില്‍ നിന്നും
അവസാനത്തെ പട്ടിയെയും
തെരുവിലേക്ക് ഇറക്കി വിടും
അവയുടെ ശബ്ദമില്ലാ വാക്കുകള്‍
അറുത്തെടുത്ത് ചവറുകള്‍ക്കൊപ്പം
തെരുവിളക്കിന്റെ മുന്നില്‍ തീക്കൂന കൂട്ടും
ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട്
വോട്ടു ബാങ്ക് സമൂഹങ്ങള്‍ ഉറങ്ങുന്ന
ഈ മഹാ നഗരത്തിന്റെ -
ഇരുളടഞ്ഞ മൂലയിലോന്നില്‍ വെച്ച്
ചത്ത് പോയ ദൈവത്തെ കുറിച്ചോര്‍ത്ത്
വിലപിച്ച് കരയും
പിന്നെ , അനേകം വൈദികരാല്‍
ഭോഗിക്കപെട്ടു ഉദര രോഗം വന്നു
ചത്ത് ചീര്‍ത്ത കുഞ്ഞാടില്‍ ഒന്നിന്റെ
ജഡം ചുട്ടു തിന്നാന്‍ ,എന്റെ
കഴുകന് കണ്ണുമായി
ചുടല പറംബ് തേടി പായും
പകലറുതികളിലോന്നില്‍
ഗതകാല സ്മരണകളില്‍ കാറിത്തുപ്പി
വിരല്‍ തുമ്പില്‍ വിപ്ലവം നടത്താന്‍
നഗര വേശ്യയുടെ വാറ്റുപുരയിലേക്ക്
നൃത്ത ചുവടുമായ് നടന്നു പോകും
ഒടുക്കം ഒരു തേങ്ങലോടെ ,
സാഹചര്യ തെളിവുകള്‍ കൊണ്ട്
പിഴച്ചു പോയ എന്റെ ഗ്രാമ കന്യയുടെ
മുടിയിഴകളില്‍ മുഖം പൂഴ്ത്തി
ഒരു കുമ്പസാരം ,
പിന്നെ എനിക്കും അവള്‍ക്കും ഒരേ മണം............
Monday, March 5, 2012
പ്രണയ ഷുദ്രം പ്രണയ ഷുദ്രം
പ്രണയ ഷുദ്രം
.......................... .......
,മര ഓന്ത്
..............
ഇരുന്ന മരത്തിന്റെ
നിറം കുടിച്ചു ,കണ്ണുരുട്ടി
നാവു നീട്ടി ഇരപിടിച്ചു
വിശപ്പടക്കി ,അടുത്ത
മരത്തിലേക്ക് ഒറ്റ ചാട്ടം
...................
പാറ്റ
.........
നിശബ്ധയാണ് ..
പക്ഷെ കരണ്ട് തീര്‍ത്തത്
ഹൃദയത്തോളം
ഇപ്പോള്‍ നിനക്കും
എനിക്കും രക്തമില്ല
മൂട്ട .......
ചുറ്റുപാടും ചൂടാണ്
അകവും പുറവും ,
എങ്കിലും നിശബ്ദയായി
രക്തമൂറ്റി ..അപരന്റെ
തലയിണ തേടി പോകുമ്പോള്‍
എനിക്ക് ചുവന്ന് തിണര്‍ത്ത
പാടുകള്‍ മാത്രം ബാക്കി
..........................
,മര ഓന്ത്
..............
ഇരുന്ന മരത്തിന്റെ
നിറം കുടിച്ചു ,കണ്ണുരുട്ടി
നാവു നീട്ടി ഇരപിടിച്ചു
വിശപ്പടക്കി ,അടുത്ത
മരത്തിലേക്ക് ഒറ്റ ചാട്ടം
...................
പാറ്റ
.........
നിശബ്ധയാണ് ..
പക്ഷെ കരണ്ട് തീര്‍ത്തത്
ഹൃദയത്തോളം
ഇപ്പോള്‍ നിനക്കും
എനിക്കും രക്തമില്ല
മൂട്ട .......
ചുറ്റുപാടും ചൂടാണ്
അകവും പുറവും ,
എങ്കിലും നിശബ്ദയായി
രക്തമൂറ്റി ..അപരന്റെ
തലയിണ തേടി പോകുമ്പോള്‍
എനിക്ക് ചുവന്ന് തിണര്‍ത്ത
പാടുകള്‍ മാത്രം ബാക്കി
കല്ലുരുട്ടാന്‍ ,,ഉണ്ടോ കല്ല് ,,,
കാലിലെ മന്ത്
കണ്ണിലെ കരടു ....
കുടത്തിലെ ,,ജലം.
ഒടുക്കം നിന്റെ ചുടല ചിരി ...
സത്യമില്ലാ നാവു കരിഞ്ഞ ചാരം !
ഇന്നിന്റെ ..ഉമിക്കരി തീര്‍ന്ന പാടം
പ്രണയം ഇടിച്ചു നിന്ന അരമതില് .
അപ്പുറം ഒരു തോട് ...
നാട്ടിലെ കുറുക്കന് (നീല )
കണ്ണ് കൊണ്കന്നു
എവിടെയം ഭ്രാന്താണ് ...
ചിരി നിറുത്തുന്നു ,,,,,,
കൊടി പുതക്കുന്നു
പച്ച ,കാവി ,ചുകപ്പ്....
സ്വര്‍ണ കസവന്‍
കൊടി മുണ്ടെ ...നീ ഓണം കണ്ടോ ,,,,,?
കാലിലെ മന്ത്
കണ്ണിലെ കരടു ....
കുടത്തിലെ ,,ജലം.
ഒടുക്കം നിന്റെ ചുടല ചിരി ...
സത്യമില്ലാ നാവു കരിഞ്ഞ ചാരം !
ഇന്നിന്റെ ..ഉമിക്കരി തീര്‍ന്ന പാടം
പ്രണയം ഇടിച്ചു നിന്ന അരമതില് .
അപ്പുറം ഒരു തോട് ...
നാട്ടിലെ കുറുക്കന് (നീല )
കണ്ണ് കൊണ്കന്നു
എവിടെയം ഭ്രാന്താണ് ...
ചിരി നിറുത്തുന്നു ,,,,,,
കൊടി പുതക്കുന്നു
പച്ച ,കാവി ,ചുകപ്പ്....
സ്വര്‍ണ കസവന്‍
കൊടി മുണ്ടെ ...നീ ഓണം കണ്ടോ ,,,,,?
മരീചിക
മരീചിക ...
.......................... .....................
മരു കാഴ്ചകളില്‍ സുന്ദരി
കള്ളി മുള് ചെടി ആണ്
വികാരങ്ങളെ മുള്ളുകളില്‍ ഒളിപ്പിച്ച
വിദവയെ പോല്‍ അവളൊരു
മഴയ്ക്ക് വേണ്ടി കാത്തുനില്ക്കുന്നു .....
ഇടയ്ക്കിടെ മണല്‍ നിറമുള്ള
ഓന്തും ,ഉടുമ്പും ,പാമ്പും
വിഷം നിറഞ്ഞ പല്ലുമായി
ചുവന്ന തെളുകളോട് ഒപ്പം എന്റെ ,
വഴി തടയാറുണ്ട്
എങ്കിലും പ്രതീക്ഷയുടെ
ദാഹം നിറഞ്ഞ കണ്ണുമായി
മുയലുകളും മാനുകളും .
നിസങ്ങതയുടെ മുഖവുമായി
ഒട്ടക കൂട്ടവും
വഴി നിറയുമ്പോള്‍
ലക്ഷ്യ ബോദ്യമുള്ള
വണ്ടുകളെ പോലെ
മണല്‍ കാറ്റിനെ അവഗണിച്ചു
വഴി നടക്കാന്‍
ഒരു പ്രേരണ ....
..........................
മരു കാഴ്ചകളില്‍ സുന്ദരി
കള്ളി മുള് ചെടി ആണ്
വികാരങ്ങളെ മുള്ളുകളില്‍ ഒളിപ്പിച്ച
വിദവയെ പോല്‍ അവളൊരു
മഴയ്ക്ക് വേണ്ടി കാത്തുനില്ക്കുന്നു .....
ഇടയ്ക്കിടെ മണല്‍ നിറമുള്ള
ഓന്തും ,ഉടുമ്പും ,പാമ്പും
വിഷം നിറഞ്ഞ പല്ലുമായി
ചുവന്ന തെളുകളോട് ഒപ്പം എന്റെ ,
വഴി തടയാറുണ്ട്
എങ്കിലും പ്രതീക്ഷയുടെ
ദാഹം നിറഞ്ഞ കണ്ണുമായി
മുയലുകളും മാനുകളും .
നിസങ്ങതയുടെ മുഖവുമായി
ഒട്ടക കൂട്ടവും
വഴി നിറയുമ്പോള്‍
ലക്ഷ്യ ബോദ്യമുള്ള
വണ്ടുകളെ പോലെ
മണല്‍ കാറ്റിനെ അവഗണിച്ചു
വഴി നടക്കാന്‍
ഒരു പ്രേരണ ....
Subscribe to:
Posts (Atom)



