Friday, September 3, 2010

ഒരു എസ് എം എസ് പ്രണയ ലേഖനം

മലരബനോരുക്കിയ മലര്ശയ്യയില്‍് ,നിന്റെ

മലര്‍ചെണ്ട് ഞാനിന്നു തിരയവേ

ആ മണിശഖുഞാനിന്നു മീട്ടവേ .

എന്‍ അഗ്രഹാര വിഗ്രഹത്തില്‍

അര്‍ച്ചനകളായി വീഴും അന്ജിതള്‍് പൂക്കളല്ലോനീ .....

ആയിരം കൈകളാല്‍ നീ എന്നെ പുണരും

ഈ രാത്രി മായാതിരുന്നെങ്കില്‍ എന്ന് ഞാന്‍

ആശിച്ചു പോകുന്നു തോഴി ,വെറുതെ

ആശിച്ചു പോകുന്നു തോഴി ,നിന്‍

മന്ദഹാസവും നിന്‍ കണ്മുനകളും

എന്നും എന്‍ സ്വന്തം എന്ന് ഞാന്‍ ,വെറുതെ

ആശിച്ചു പോകുന്നു തോഴി ,നിന്‍

ചെം ചൊടികളും ,നിന്‍ നഖ മുനകളും ,

ആയിരം വരണംമേകി രാധേ ...,

നിന്‍ കണ്ണന് ആയിരം വരണം മേകി ........

Tuesday, August 31, 2010

തിരിച്ചറിവ്

ആദ്യം നീ രാധയുടെ നിഴല്‍ കവര്‍ന്നു ,പിന്നെ
നിലാവും രാവും ,
ഉടയാടകളും ,ഉറക്കവും
നീയും അവളും മലഞ്ചെരിവുകളില്‍
സംഗീതം ആലപിച്ചു .
രാസക്രീടകള്‍ ആടി .ഒടുവില്‍
രാധ തിരിച്ചറിഞ്ഞു ,അവളുടെ കണ്ണന്‍
യാദവന്‍ അല്ലെന്ന സത്യം ,
നഷ്ടപ്പെടലുകളുടെ സത്യം

Monday, August 30, 2010

നിന്റെ വഴിയിലൂടെ .........

ഞാന്‍ ഇപ്പോഴും നഗ്നനാണ്

ആരോ ഒരാള്‍ പാപത്തിന്‍റെ കനിയുമായ് കാത്തുനില്‍ക്കുന്നു

(തിരിച്ചറിവിന്‍റെ കനി)

ആ വഴികള്‍ ഞാനും ഒന്ന് കണ്ടോട്ടെ ?

ഇടുങ്ങിയതാണോ , വിശാലം ആണോ ?

എനിക്ക് അറിയില്ലാ ......

വഴി ഓരത്ത് പലരും ഉണ്ടാവാം .

നഗ്നര്‍,അന്ധര്‍ അങ്ങനെ പലരും ,

എനിക്ക് എന്റെ നഗ്നത മറച്ചു ,നിന്റെ

വഴികളിലുടെ ഒന്ന് നടക്കണം ,

പാപത്തിന്‍റെ വിത്തുകളും ആയി .

ഇടം വലം നോക്കാതെ .

(പാപത്തിന്‍റെ പ്രായോജകര്‍ ഇപ്പോഴും പാമ്പുകള്‍ തന്നെ ആവാം )