Thursday, January 13, 2011

വരള്‍ച്ചക്ക് ശേഷം ,വിത്യ്ക്കാനായി

വിലപിടിച്ച രണ്ടു കവിതയുടെ വിത്ത്

കുപ്പിയിലാക്കി ,മണലില്‍ കുഴിച്ചിട്ടു ..

ലഹരി മൂത്ത കവിത ,മണലിലൂടെ

തലനീട്ടിയത് ..സി ഐ ഡി കള്‍

മണത് അറിഞ്ഞു ..ഇവിടെ ,

കവിത ചൊല്ലുന്നതും .എഴുതുന്നതും

കയ്യില്‍ സൂക്ഷിക്കുന്നതും പാപമത്രേ......

പിടിക്കപ്പെട്ട കവിതയ്ക്ക് മരണ ശിക്ഷ .

,കവിത

വിത്തിനിട്ടു കാത്തിരുന്ന കവിക്ക്

വരള്‍ച്ച മാത്രം ബാക്കി ..........

രണ്ടു യാത്രികര്‍

1.

കവിയുടെ കാമുകി

ദിനവും അവനു കവിത നല്‍കിയവള്‍

കാമത്തിന്റെ കാറ്റിനോടുവില്‍

കാമുകി കവിയെ വെടിഞ്ഞു നാടിറങ്ങി

കവിത നഷ്ട പെട്ട കവി

......കവിതയോടൊപ്പം

കാടുകയറി



2.ഒടിഞ്ഞ തല താങ്ങി...

പുലഭ്യം പറഞ്ഞ്, പുലയാട്ടു നടത്തി

നിന്നിലേക്ക്‌ ഉള്ള

കയറ്റം, കയറി തീര്‍ക്കണം .

വളഞ്ഞ വഴികള്‍ ഉള്ള കയറ്റം

പ്രണയം

നാം ആള്‍ക്കൂട്ടത്തില്‍ മുഖമില്ലാത്തവര്‍

തിരക്ക് പിടിച്ചു പ്രണയിച്ചവര്‍

ഒരു ചുംബനത്താല്‍

അടര്തിയെടുക്കപ്പെട്ടു

മറു ചുംബനത്തില്‍

സ്വതന്ത്രര്‍ ആകേണ്ടവര്

നമുക്കിടയിലെ മൌനത്താല്‍ ..

തനിച്ചായി പോയവര്‍

തിരക്കുള്ള യാത്രയിലെ

പുറം കാഴ്ചകള്‍

നീയും ഞാനും

നമ്മുടെ പ്രണയവും ...

ജീവിതത്തിനും മരണത്തിനും ഇടയില്‍

എനിക്ക് നിന്നോടും ,

നിനക്ക് എന്നോടും തോന്നിയ അഭിനിവേശം

നിറങ്ങള്‍ നഷടപെട്ട

നമ്മുടെ ആത്മ രതി

കാണിക്ക

പ്രിയപ്പെട്ട അനുജാ ....

നിന്നെ ഇന്ന് അമ്മ വിളിക്കും

പാതിരാ ഖുര്ബാനയ്ക്ക് ..

ബാന്റു മേളത്തിന്റെയും

വെടിക്കെട്ടിന്റെയും അകമ്പടിയില്‍

ഇന്നും ഉണ്ണിയേശു പിറക്കും ..

പള്ളി മുറ്റത്തെ അലങ്കരിക്കപ്പെട്ട

ആയിരങ്ങള്‍ വിലയുള്ള പുല്‍ കൂട്ടില്‍

അപ്പോള്‍ നിനിറെ കയ്യില്‍ അമ്മ

അമ്പതിന്റെ ഒരു ഒറ്റ നോട്ടു വെച്ച് തരും

പണക്കാരന്റെ ഉണ്ണിക്കുള്ള കാണിക്ക.

അതവിടെ കൊടുക്കരുത് ..

അങ്ങ് താഴെ ..മുകളിലെകുള്ള കയറ്റം തുടങ്ങുന്നിടത്ത്

പുണ്യാളന്റെ രൂപ കൂട്ടിനരികില്‍

കാലു നഷടപെട്ട ..മറ്റൊരു പുണ്യാളന്‍ ഉണ്ടാവും

തണുപ്പില്‍ വിറച്ചു .തന്റെ പഴംചാകില്‍ ചുരുണ്ട്

എനിക്കും ,നിനക്കുംപേരറിയാത്ത ഒരു പുണ്യാളന്‍ ..

നിന്‍റെ കാണിക്ക അവിടെ നിക്ഷേപിക്കുക ..

പഴയ എന്നെ എന്നപോലെ ,വിശപ്പിന്റെ

.ചിരിയാല്‍ പുണ്യവാന്‍ നിന്നെയും അനുഹ്രഹിക്കും .