Thursday, January 13, 2011

കാണിക്ക

പ്രിയപ്പെട്ട അനുജാ ....

നിന്നെ ഇന്ന് അമ്മ വിളിക്കും

പാതിരാ ഖുര്ബാനയ്ക്ക് ..

ബാന്റു മേളത്തിന്റെയും

വെടിക്കെട്ടിന്റെയും അകമ്പടിയില്‍

ഇന്നും ഉണ്ണിയേശു പിറക്കും ..

പള്ളി മുറ്റത്തെ അലങ്കരിക്കപ്പെട്ട

ആയിരങ്ങള്‍ വിലയുള്ള പുല്‍ കൂട്ടില്‍

അപ്പോള്‍ നിനിറെ കയ്യില്‍ അമ്മ

അമ്പതിന്റെ ഒരു ഒറ്റ നോട്ടു വെച്ച് തരും

പണക്കാരന്റെ ഉണ്ണിക്കുള്ള കാണിക്ക.

അതവിടെ കൊടുക്കരുത് ..

അങ്ങ് താഴെ ..മുകളിലെകുള്ള കയറ്റം തുടങ്ങുന്നിടത്ത്

പുണ്യാളന്റെ രൂപ കൂട്ടിനരികില്‍

കാലു നഷടപെട്ട ..മറ്റൊരു പുണ്യാളന്‍ ഉണ്ടാവും

തണുപ്പില്‍ വിറച്ചു .തന്റെ പഴംചാകില്‍ ചുരുണ്ട്

എനിക്കും ,നിനക്കുംപേരറിയാത്ത ഒരു പുണ്യാളന്‍ ..

നിന്‍റെ കാണിക്ക അവിടെ നിക്ഷേപിക്കുക ..

പഴയ എന്നെ എന്നപോലെ ,വിശപ്പിന്റെ

.ചിരിയാല്‍ പുണ്യവാന്‍ നിന്നെയും അനുഹ്രഹിക്കും .

No comments:

Post a Comment