Friday, August 27, 2010

പ്രണയ ലഹരി

പ്രണയം കടുത്തിരിക്കുന്നു ,

കുറച്ചു തംബാക്കു വച്ചോട്ടെ ?

വലം കയ്യില്‍ എടുത്ത്. ഇടംകയ്യാല്‍ ഞെരിച്ചുടച്ചു ,

പതിയെ തഴുകി ,തലോടി ,തിരുമി ,പൊടിതട്ടി

കൈകളില്‍നിന്നും ചുണ്ടിലേക്ക്‌ ,

സിരകളെ മയക്കുന്ന ലഹരിയായി ,

ഒടുവില്‍ ..അരക്കെട്ടുകളുടെ വലിഞ്ഞു മുറുക്കത്തില്‍

അവസാനിക്കും വരെ...........

വാല് മുറിച്ച പല്ലി ..........

വഴിയില്‍ ഒരു പല്ലി വാല്‍ .

അനാഥമായ് കിടക്കുന്നു ,ചെറുതായ് വിറക്കുന്നില്ലേ?

ഞാന്‍ കുറെ അന്വേഷിച്ചു .വലുപെക്ഷിച്ച പല്ലിയെ

മച്ചിന്പുറത് , കട്ടില്‍കീഴില്‍ , കുളിമുറിയില്‍

മുറ്റത് , വഴിവക്കിലെ കല്ലില്‍

ഒടുവില്‍ കണ്ടുപിടിച്ചു,

എന്‍റെ തലയിണ കീഴില്‍

എന്‍റെ മൊബൈലിലെ ഒരു

പത്തക്ക നമ്പര്‍ ;

വാല് മുറിച്ച ആ പല്ലി ..........

സ്വപ്നഗളോട്

നക്ഷത്ര നഗരങ്ങളിലെ സ്വപ്ന വ്യാപാരികളെ ഇനി ,

നിങ്ങള്‍ എന്നെ മാടിവിളിക്കരുത്

ഞാന്‍ എന്‍റെ സ്വപ്നഗളെ കുഴിച്ചുമൂടി

അതിനു മുകളില്‍ ഉറക്കം തുടങ്ങിയിരിക്കുന്നു

നിങ്ങളോട് ......നിങ്ങളോട് മാത്രം

ഞങള്‍ ജനിച്ചത് മനുഷ്യര്‍ ആയിട്ടാണ് എന്നിട്ടും ,

നിങ്ങള്‍ ഞങളെ മനുഷ്യര്‍ അയ്‌ ജീവിക്കുവാന്‍ അനുവദിച്ചില്ല

ഞങളുടെ പേരുകള്‍ക്ക് ഒപ്പം തൊങ്ങലുകള്‍ ചാര്‍ത്തി

നിങ്ങള്‍ ഞങ്ങളെ തരം തിരിച്ചു ,

ഓര്‍ക്കുക

രക്തത്തിന്‍റെ നിറവും മുറിവിന്‍റെ വേദനയും ഒന്നാണ്

അതെ.........

ഇവടെ ഹൃദയം ഉള്ളവര്‍

പുറംപോക്കുകള്‍ ആയിമാറി

മൗനി........

ഒരിക്കല്‍ നീ എന്നെ മൗനങ്ങളില്‍ നിന്ന് സ്വതന്ത്രനാക്കി,
എന്‍റെ വെട്ടി മൂടപ്പെട്ട സ്വപ്നഗളുടെ കഥ പറയിച്ചു .
ഒടുവില്‍ എന്‍റെ ചക്രവാളത്തില്‍ ഒരു
മഴവില്ല് മാത്രം സമ്മാനിച്ച്‌ നീ എങ്ങോ മറഞ്ഞു
ഹൃദയത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടവന്‍ ,
ഇവടെ വീണ്ടും മൗനി ആകുന്നു

Thursday, August 26, 2010

എന്‍റെ പിന്‍ നിലാവിന് ..............

സൂര്യനെ സ്നേഹിച്ച പാതിരാ പൂവിത്

വരും ജന്മം പ്രഭാതത്തില്‍ വിടര്‍ന്നാല്‍

നിന്‍ ചോടിയിലെ മഞ്ഞു കണങ്ങള്‍

എന്നും ചുംബിച്ഉണര്തിടാം ഞാന്‍

വെയില്‍ ഏറ്റു വാടാതെ നോക്കിടാം ഞാന്‍

ഇന്ന് നിന്‍ സൗരഭം ശിശിര നിലാവിന്

നീ പകരു, കടലിനും അപ്പുറം സാക്ഷി ആകാം ഞാന്‍

നിന്‍ കണ്ണീര്‍ കിനാക്കള്‍ക്കും ഒപ്പം

മഴയ്ക്ക് മുന്‍പ്‌

ആദ്യം അവള്‍ക്കു മഴയോട് ഭ്രമം ആയിരുന്നു

എന്നോ അതൊരു പ്രണയം ആയി മാറി

ഇന്നവള്‍ മഴയെ വെറുക്കുന്നു ,ഭയക്കുന്നു

ഒരു മഴയില്‍ ആയിരുന്നു അവളുടെ

സ്വപ്നങ്ങള്‍ ഒലിച്ചുപോയത് ...എന്നേക്കുമായ്

ഹൃദയം നഷ്ടപെട്ടപ്പോള്‍

നിനക്ക് എന്റെ ഹൃദയം ഒരു
പൂവ് ഇറുക്കുന്ന ലാഖവത്തില്‍ പരിചെടുക്കാമായിരുന്നു
ഞാന്‍ അതിനു അനുവദിച്ചു, അന്നിട്ടും........
എന്റെ വേരുകള്‍ എല്ലാം അറുത്തെടുത്
എന്റെ ഇലകളെ കരിച്ചു കളഞ്ഞു ..എന്നെ
ഈ മണ്ണില്‍ നിന്നുതന്നെ നീ അടര്‍ത്തി മാറ്റിയത് എന്തിനു ?
നിന്റെ രഹസ്യങ്ങളും ,പാപങ്ങളും സുക്ക്ഷിച്ചതിന്റെ
ശിക്ഷ ആവാം അല്ലെ ഇത് ..................

ഇവള്‍

ഒരു മീന മാസ ചൂടിലെ കുളിരായ് വന്നവള്‍
കരിം കൂവള മിഴികളാല്‍ ...ഉറങ്ങിക്കിടന്ന
മനസിനെ വിളിച്ചുണര്‍ത്തി പിന്നീട് എന്നോ അവന്റെ
മനസായ് മറിയവള് ഒരു മിഥുന മാസ രാവില്‍ അവന്‍
അവള്‍ക്കു പ്രകൃതിയുടെ സംഗീതം ചൊല്ലിക്കൊടുത്തു
സ്വപ്നം കാണാന്‍ പഠിപ്പിച്ചു പന്നെ ..............
ഒരു കോരിച്ചൊരിയുന കര്‍ക്കിടക രാവില്‍ ...
അവന്റെ മനസിന്റെ തക്കൊലുമായ് അവള്‍
തിരിച്ചു നടന്നു
അന്നിട്ടും അവന്റെ ഹൃദയം മുരിവേട്ടില്ല........
ഇന്നും അവനും അവളും ഉറങ്ങാതെ കാത്തിരിക്കുന്നു
പകല്‍ കിനാക്കളും കണ്ട്‌

പാവം ഞാന്‍

ഈ നിലാവും ,കാറ്റും പൂവിന്റെ ഗന്ധവും
എല്ലാം വിലക്ക് വാങ്ങാം എന്ന് കരുതിയ ഞാന്‍ .......
ഒടുവിലാണ് അറിയുന്നത് എല്ലാം വെറും നയന സുഖങ്ങള്‍ മാത്രം
ആയിരുന്നു എന്ന്
നിന്നെ പോലെ .............നിന്റെ പ്രണയം പോലെ

Wednesday, August 25, 2010

പൂച്ചകള്‍

ഒതുങ്ങിയ പാദം ,പതിഞ്ഞ നടത്തം
ഒളിപ്പിച്ച നഖങ്ങള്‍ .........
കണ്ണടച്ച് പാല്‍ കുടിക്കും
വീട്ടുകാര്‍ അറിയാതെ കട്ടുതിന്നും
രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഒരു,
സീല്‍ക്കാരത്തോടെ ഇണചേരാന്‍ പ്രേരിപ്പിക്കും
ഒടുവില്‍ പെറ്റിട്ട കുഞ്ഞുഗളെയും കടിച്ചു തിന്നു
വലം കയ്യാല്‍ മുഖം മിനുക്കീ തിരിച്ചുനടക്കും
ഒന്നും അറിയാതെ........പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ........
അതെ നീയും പൂച്ചകള്‍ക്ക് സമം ആയരുന്ന്നു