Monday, October 1, 2018





ഒറ്റനിഴൽ
------------
നീ മറന്നു പോയ നിന്റെ തെരുവിലേക്ക്‌
ഭൂതകാലത്തിന്റെ വില്ലുവണ്ടിയിൽ
ഒരു സ്വപ്നത്തിലെന്നപോൽ ഞാൻ
വീണ്ടുമൊരിക്കൽ വന്നിറങ്ങുന്നു.

തെരുവിലൂടെ ഒരു കാറ്റിനൊപ്പം
നീ വീണ്ടുമെന്റെ തോൾ ചാരി
വിരൽ കോർത്തുനടക്കുന്നു
നമുക്കപ്പോൾ ഒറ്റനിഴലായിരുന്നു ,

നിന്റെ നീണ്ടു മെലിഞ്ഞ കൈവരലുകൾ,
നീ വരച്ച കോലങ്ങൾക്കിടയിലൂടെ ,,
എന്നെ തെരുവിന്റെ ആത്മാവിലെക്ക്‌
കൂട്ടികൊണ്ടു പോയി .

എത്ര ഭാഷകളിലാണു
തെരുവ്‌ നമ്മാളൊട്‌ സംസാരിക്കുന്നത്‌ .
ഒരു ലോകം മുഴുവൻ നമ്മളെ
സ്നെഹപൂർവ്വം നോക്കുന്നത്‌ പോലെ തോന്നി ,
ആ നഗരത്തോളം പ്രായം ചെന്ന
ജൂദ വൃദ്ധ വിറയാർന്ന
ചുണ്ടുകൾ കൊണ്ട്‌ നിന്റെ നെറ്റിയിൽ ചുംബിച്ചപ്പോൾ
ഞാനാ പള്ളി മിനാരത്തോളം ഉയർന്ന്
നിന്നോടുള്ള പ്രണയത്തിൽ അഹങ്കരിച്ചു നിന്നു  .

നാം വീണ്ടും ആ പഴയ
വ്യാപാര തെരുവിലൂടെ
കൈകോർത്ത്‌ മുന്നോട്ട്‌ നടന്നു
നമുക്ക്‌ ഒരേ നിഴൽ

തെരുവിനു പശ്ചിമഘട്ടത്തിന്റെയും
അറബിക്കടലിന്റെയും സുഗന്ദം .
മഞ്ഞൾ ,രക്തചന്തനം
ഉപ്പുകാറ്റിലലിഞ്ഞു
നിന്നെ വീണ്ടും സുന്ദരി ആക്കിയിരിക്കുന്നു ,

നീ പിച്ചവെച്ച തെരുവ്‌ .
നീ മറന്ന് പോയ വഴികൾ .

 പെട്ടന്ന് എവിടുന്നോ ഒരു
 പെൺകുട്ടി ഓടി വന്ന് എന്നെ ചുറ്റിപിടിച്ച്‌
ചുവന്ന ചായം തേച്ച
മൺഭിത്തി ഉള്ള വീട്ടിലെക്ക്‌
കൈചൂണ്ടി വിതുംബി കരഞ്ഞു
വീടിന്റെ ചുവരു നിറയെ
നീ വരച്ച്‌ വെച്ച  ചിത്രശലഭങ്ങൾ .
സാലഭൻഞ്ചികമാർ ,,

വിതുംബി കരയുന്ന പെൺകുട്ടിയുടെ
പിന്നാലെ, വണിക്കുകൾ സ്വപ്നങ്ങൾ
കടത്തി കൊണ്ടു പോയ
തുറമുഖത്തിലെക്ക്‌ നാം നാടന്നു നീങ്ങി
നീ എന്റെ ചെവിയിൽ മന്ത്രിച്ചു,
"ഈ മണൽ നിറയെ എന്റെ കാൽപാടുകളുണ്ടാവും
പല വലിപ്പതിൽ പല ചെരുപ്പുകളിൽ '"

ഞാൻ അപ്പോഴും നിന്നെ ചേർത്ത്‌ പിടിച്ചിരിന്നു ,
നമുക്ക്‌ അപ്പോഴും ഓരെ നിഴൽ

കടൽ കരയിലെ കല്ലിൽ ഒരു ഒറ്റചിലങ്ക
നമ്മളെയും കാത്തിരുന്നു
മറുചിലങ്ക
വണിക്കുകളോടൊപ്പം
തെരുവുപേക്ഷിച്ചിരുന്നു

ആ എട്ടുവയസു കാരി കുട്ടി
അപ്പോഴും കടൽ കരയിലെ മണലിൽ
"ഭയം  "എന്ന് എഴുതുന്നുണ്ടായിരുന്നു

ഒരേ നിഴലുകളുള്ള നമ്മൾ
തെരുവിൽ നിന്നും അതേ വാതിലൂടെ
പുറത്തു കിടന്നു  അവിടെ
നമ്മളെയും കാത്ത്‌
ഭൂതകാലത്തെ വില്ലുവണ്ടി ,,,
നീ പിന്നെയും എന്റെ കാതിൽ മന്ത്രിച്ചു
"ഈ തെരുവ്‌ ഇപ്പൊഴെന്റെതല്ല "

അപ്പോൾ നമ്മുടെ ഒറ്റ നിഴൽ
നമ്മളെ ഉപേക്ഷിച്ചിരുന്നു..