Monday, December 6, 2010

പ്രിയ നെരുദ....

ഞങ്ങള്‍ക്ക് നിന്നെ പോലെ ശ്യ്ത്യം നിറഞ്ഞ പൈന്‍ മര താഴ്വരകളും

ഗോതമ്പ് പാടങ്ങളും ഇല്ലായിരുന്നു ,എങ്കിലും

ഞങ്ങള്‍ പ്രണയിച്ചു ......ഈ

റബ്ബര്‍ തോട്ടങ്ങളിലും കശുമാം തോപ്പുകളിലും വച്ച്

അവളുടെ മേനിക്കു തൊഴുത്തിന്റെ ഗന്ധംആയിരുന്നു ,എങ്കിലും

ഞാന്‍ അവളെ കെട്ടിപ്പുണര്‍ന്നു .

നല്‍കാന്‍ ചേരി പഴങ്ങളും ഹെയിസല്‍ പുഷ്പങ്ങളും ഇല്ലാതെ തന്നെ ,

ഞങ്ങള്‍ ഒന്നായി ഈ മുള്‍പടര്‍പ്പു കളില്‍ ,

അവളുടെ പിന്കഴുത്തിനു എന്നും

വിയര്‍പ്പിന്റെ ഉപ്പായിരുന്നു, ഞാന്‍ അവളെ ചുംബിച്ചു ആവേശത്തോടെ

......പക്ഷെ ,എന്റെയും നിന്റെയും

പ്രണയത്തിന്റെ ഒടുക്കം ഒന്നായിരുന്നു

നിനച്ചിരിക്കാത്ത നേരത്ത്

എന്തിനായിരുന്നു നീ ..

.ഇന്ന് ഒരു സമ്മതവും ചോദിക്കതെ

എന്റെ സ്വപ്നത്തിലേക്ക് കടന്നു വന്നത് ,

എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വിങ്ങി പൊട്ടിയത്

നിന്റെ കണ്ണീര്‍ ശരീരത്തോടൊപ്പം

എന്റെ മനസിനെയും ചുട്ടു പൊള്ളിച്ചു ,

നിന്റെ ആലിംഗനത്തിന്റെ ചുടും ,മുടി ഇഴകളുടെ സുഗന്ധവും ..

ഇപ്പോളും എന്നില്‍ ഉണ്ട്

പിന്നീടു ഒന്ന് പറയുക പോലും ചെയ്യാതെ,

നീ എന്നില്‍ നിന്ന് അപ്രതീക്ഷ ആയി

പണ്ടും നീ ഇങ്ങനെ ആയിരുന്നു ,,

നിനച്ചിരിക്കാത്ത നേരത്ത് കടന്നു വരുന്നവള്‍

ഒരു ചെറു കാറ്റില്‍ പറന്നു പോകുന്നവള്‍ ..........

പാവം ഈശ്വരന്‍

ഒരു പാട്ട് കേട്ടു ഇങ്ങനെ ചിന്തിച്ചു ഉറങ്ങിപോയത് അറിഞ്ഞില്ല .".ഈശ്വരന്‍ ഹിന്ദുവല്ല ക്രിസ്ത്യാനി അല്ല ഇസ്ലാമും അല്ല"

വെറുതെ അല്ല ഈശ്വരന്‍ സമുഹത്തില്‍ ഒറ്റ പെട്ട് പോയത് എന്നൊക്കെ ചിന്തിച്ചു ഞാന്‍ അങ്ങ് ഉറങ്ങിപോയി ..എന്തായാലും

എന്റെ സ്വപ്നത്തില്‍ ആ പാവം ഈശ്വരന്‍ പ്രത്യക്ഷ പെട്ട് കേട്ടോ ..ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു

ഈശ്വരാ നിനക്ക് യുദ്ധം ചെയ്യാന്‍ അറിയുമോ ?

ഈശ്വരന്‍ :ഇല്ല

ഞാന്‍ :നിനക്ക് ബോംബ്‌ ഉണ്ടാക്കാന്‍ അറിയുമോ

ഈശ്വരന്‍ :ബോംബോ അതെന്താണ് കുഞ്ഞേ ..

ഞാന്‍ :അതൊക്കെ പോട്ടെ നിനക്ക് സ്വന്തമായി ഒരു കൊട്ടേഷന്‍ ടീം ഉണ്ടോ കൈ വെട്ടാനും കഴുത് അരക്കാനും കൊല്ലാനും ഒക്കെ ആയി

ഈശ്വരന്‍ :അതിനു എനിക്കെവിടെ ശത്രുക്കള്‍ ...

സത്യത്തില്‍ അപ്പോള്‍ എനിക്ക് ഈശ്വരനോട് സഹതാപം തോന്നി ...ഈശ്വരന്‍ ആണ് പോലും ഈശ്വരന്‍ ..ഇതൊന്നും അറിയാത്ത നീ എന്ത് ഈശ്വരന്‍ ..ഇതാണ് ചോദിയ്ക്കാന്‍ വന്നത് പക്ഷെ അതങ്ങ് വിഴുങ്ങി ...അങ്ങേരു കോപിച്ചാലോ

പിന്നെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ...നിന്റെ മതം ഏത ...

നോ രക്ഷ ..അറിയില്ല അത്രേ ..ജാതി ?അതും ഇല്ല എന്ന്

കഷ്ടം ഇതിനെ ഒക്കെ എങ്ങനെ ..റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കും

പത്താം ക്ലാസില്‍ പരീക്ഷ എഴുതിക്കും ...ഒരു ജോലി പോലും കിട്ടില്ല...

.പിന്നെയും എന്റെ ചോദ്യം

നിനക്ക് സ്വന്തമായി ഒരു വീടുണ്ടോ ?

നിന്റെ ഒക്കെ ഹൃദയം ആണ് അത്രേ എന്റെ വീട്

എന്ന സ്ഥിരം തത്വശാസ്ത്രം ആയിരുന്നു അങ്ങേരുടെ മറു പടി ...എനിക്ക് സഹിക്കാവുന്നതില്‍ അപ്പുറം ആയിരുന്നു അത്

സഹികെട്ട് ഞാന്‍ ചോദിച്ചു ..അല്ലടോ ..ഇയാള്‍ക്ക് വേണ്ടി അല്ലെ ഞങ്ങള്‍ പള്ളി പൊളിച്ചതും

അമ്പലത്തിനു ബോംബു വച്ചതും ..മറ്റുള്ളവന്റെ കഴുത് അറത്തതും യുദ്ധം ചെയ്തതും ഒക്കെ

അതിനു കിട്ടിയ മറു പടി എന്നെ കരയിച്ചു കളഞ്ഞു ..ഈശ്വരന്റെ വീട്ടില്‍ കേബിള്‍ കണക്ഷന്‍ കിട്ടിയിട്ടില്ല പോലും

ഇതൊന്നും ലൈവ് ആയി അദ്ദേഹം കണ്ടിട്ടില്ല അത്രേ ...ആരോ പറഞ്ഞു കേട്ടുള്ള അറിവേ ഉള്ളു പാവം

ഇവിടെ നടക്കുന്നത് ഒന്നും അറിഞ്ഞിട്ടില്ല ...ഞാന്‍ ആയിട്ട് ഒന്നും വിഷധീകരിക്കാനും നിന്നില്ല ...

എങ്കിലും അങ്ങേര്‍ പോകുന്നതിനു മുന്പ് എന്നോട് ഒരു കാര്യം ചോദിച്ചു

"മക്കളെ നിങ്ങള്‍ എന്റെ പേരില്‍ പകുത്തെടുത്ത ആ ഭൂമിയില്‍ നിന്നും

ഒരു രണ്ടു സെന്റ്‌ സ്ഥലം എനിക്ക് തരുമോ ...എനിക്കൊരു കുടില് കെട്ടി താമസിക്കുവാന ..."

കാഴ്ചകളില്‍ നിന്നും പുറം തിരിഞ്ഞു നടക്കാം

സുഹൃത്തെ നമുക്ക് കാഴ്ചകളില്‍ നിന്നും

പുറം തിരിഞ്ഞു നടക്കാം

വഴിയരികില്‍ ഉള്ളവര്‍ നമുക്ക് അന്യര്‍

അവനു വിശന്നാലും ,വിഷം തീണ്ടിയാലും നമുക്കെന്ത് ?

നമ്മുടെ മക്കള്‍ കോംബ്ലാന്‍ കുടിച്ചു സുരക്ഷിതര്‍ ആണ്

ജീവനുള്ള ശവങ്ങളില്‍ ചവിട്ടാതെ നടക്കുക ...

ചിലപ്പോള്‍ അവ നമ്മെ വീഴ്ത്തി കളയും

എങ്കിലും ,നമുക്ക് ഇവര്‍ക്കായി

ക്യാമറക്ക്‌ മുന്നില്‍ കണ്ണീര്‍ ഒഴുക്കാം..

ഇവരുടെ പെരുവിരല്‍ നമ്മെ തുണക്കതിരിക്കില്ല ..

പിന്നെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാം

കെട്ടുവള്ളങ്ങളിലെ ശീതികരിച്ച മുറികളില്‍

പുതപ്പുകള്‍ നമ്മെ കാത്തിരിക്കുന്നു ...

ഞാന്‍ നിന്റെ വിശ്വസ്തന്‍

വാലാട്ടിയും ,മുട്ടിയുരുമിയും സ്നേഹം പ്രകടിപ്പിച്ചവന്‍

നീ എറിഞ്ഞു തരുന്ന അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി ..

വായില്‍ വെള്ളം ഊറിച്ചു ഞാന്‍ കാത്തു നിന്നു..

നീ അരികില്‍ വരുമ്പോള്‍ ,ഈ നാല്‍ക്കാലി ഇരുകാലി

ആയി മാറി നിന്നെ ആലിംഗനം ചെയ്തു ..

നിന്റെ ആന്ജകള്‍ അനുസ്വരിച്ചു ,ഹസ്ത ദാനം ചെയ്തു

വളയം ചാടി, വട്ടം ഇരുന്നു ,

എന്നും നിന്റെ സന്ധതികള്‍ക്കും ഭവനത്തിനും കാവലാള്‍ ഞാന്‍.

ഒടുവില്‍ നീ ...എന്നെ വരി ഉടച്ചു ഒരു ഷണ്ഡന്‍ ആക്കി ....

ഇപ്പോഴും ..ഞാന്‍ നിന്റെ വിശ്വസ്തന്‍ ...