Monday, October 11, 2010

ഉം ........

നമുക്ക് കണ്ണുകളിലുടെ സംസാരിക്കാം

മൗനം..............

..........

ഇഷ്ടം കൂടിയാല്‍ ........?

ഞാന്‍ വിരല്‍ തൊട്ടു.....

...........

എന്തിനാ വിരല്‍ തൊടാന്‍ പറഞ്ഞെ ?

(എന്റെ ചുണ്ടുകള്‍ക്ക് കണ്ണീരിന്റെ നനവും ഉപ്പും )

........എനിക്ക് മുഖത്ത് നോക്കാന്‍ ചമ്മലകുന്നു .............

Friday, October 8, 2010

പല്ലി
സത്യവും അസത്യവും തിരിച്ചറിയാതെ
ഉത്തരത്തിലും വാതില്‍പടിയിലും വെറുതെ
ചിലച്ചു കൊണ്ടേ ഇരിക്കുന്നു

പൂച്ച
സത്യത്തിന്റെ വ്യക്താക്കള്‍
ഉത്തരതില്‍നിന്നും താഴെവീഴാന്‍ തക്കം പാര്‍ത്ത്
കൊതിയോടെ പതുങ്ങി ഇരിപ്പാണ്

Sunday, September 26, 2010

ഇനി ഞമ്മളെ പറ്റിക്കാന്‍ നോക്കണ്ട

അല്ല ചങ്ങായി ഞീ പിന്നേം എന്നെ പറ്റിച്ചു അല്ലെ ?
ചോരന്റെ നെരം പച്ചെന്നു പറഞ്ഞിട്ട്
ഞാം കൊത്തിനോക്കി ....ചോപ്പന്നെയാ ചോരക്കു .
ഏറചീം ചോപ്പന്നെയാ ........

Tuesday, September 21, 2010

പേനയുടെ വിലാപം

എഴുതി എഴുതി മഷി ഒഴിഞ്ഞു
കഥ ,കവിത ,പ്രണയലേഖനം .
പരീക്ഷകള്‍ ,കുറെ പരീക്ഷണങ്ങള്‍
കത്തുകള്‍ -സുഹൃത്തിന് അമ്മയ്ക്ക്
കയ്യൊപ്പുകള്‍ -അച്ഛന്റെ ചെക്ക് പുസ്തകത്തില്‍
ഉടപിറന്നവരുടെ വിവാഹ സാക്ഷ്യം
ആധാരം ,അടിയാധാരം അങ്ങനെ കുറെയേറെ .....
ഇപ്പോള്‍ മഷിഒഴിഞ്ഞു മുന ഒടിഞ്ഞു, ചവറ്റു കുട്ടയില്‍ .
തനിച്ചിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍
എഴുതിവച്ചവ ചിരിക്കുന്നുചിലത് പുച്ഛത്തോടെ .....
(എഴുത്ത് മേശയിലെ പുത്തന്‍ പേനകളെ നിങ്ങള്‍ ചിരിക്കരുത്
നാളെ നിങ്ങളും ;;;;;;;;;;;;;;;;;)

Sunday, September 5, 2010

മൃതിയുടെ നാട് തേടി


ഈ കെട്ടുകള്‍ ഒന്ന് അഴിച്ചു തരുമോ ?
ബന്ധങ്ങളുടെ ഈ ബന്ധനം .
എനിക്ക് തിരിച്ചു പറക്കണം ,ചരട് പൊട്ടിയാ
പഴയ ലോകത്തേക്ക് .എന്റെ ആകാശത്തിലെ പട്ടം ആയി
അവിടെ എനിക്കായ് പലരും കാത്തിരിക്കുന്നു ,
ആ മൃതിയുടെ നാട്ടില്‍ .പണ്ട്
അവിടെ പൊടികള്‍ നിറഞ്ഞ വസന്തവും ,
ഗന്ധകത്തിന്റെ സുഗന്ധവും ആയിരുന്നു ,
ഇപ്പോഴോ ?ഉണ്ടാവാം
പ്ലാസ്റ്റിക്‌ കവറ്കളിലെ രാസ മിസ്രിതങ്ങളും
പത്തു കാശിന്റെ കറുത്ത പുഷ്പങ്ങളും .
എനിക്ക് തിരിച്ചു വരണം .
നിന്നെ നഷ്ടപ്പെടുത്തിയ ആ
കറുത്ത നാട്ടിലേക്കു ..............

Friday, September 3, 2010

ഒരു എസ് എം എസ് പ്രണയ ലേഖനം

മലരബനോരുക്കിയ മലര്ശയ്യയില്‍് ,നിന്റെ

മലര്‍ചെണ്ട് ഞാനിന്നു തിരയവേ

ആ മണിശഖുഞാനിന്നു മീട്ടവേ .

എന്‍ അഗ്രഹാര വിഗ്രഹത്തില്‍

അര്‍ച്ചനകളായി വീഴും അന്ജിതള്‍് പൂക്കളല്ലോനീ .....

ആയിരം കൈകളാല്‍ നീ എന്നെ പുണരും

ഈ രാത്രി മായാതിരുന്നെങ്കില്‍ എന്ന് ഞാന്‍

ആശിച്ചു പോകുന്നു തോഴി ,വെറുതെ

ആശിച്ചു പോകുന്നു തോഴി ,നിന്‍

മന്ദഹാസവും നിന്‍ കണ്മുനകളും

എന്നും എന്‍ സ്വന്തം എന്ന് ഞാന്‍ ,വെറുതെ

ആശിച്ചു പോകുന്നു തോഴി ,നിന്‍

ചെം ചൊടികളും ,നിന്‍ നഖ മുനകളും ,

ആയിരം വരണംമേകി രാധേ ...,

നിന്‍ കണ്ണന് ആയിരം വരണം മേകി ........

Tuesday, August 31, 2010

തിരിച്ചറിവ്

ആദ്യം നീ രാധയുടെ നിഴല്‍ കവര്‍ന്നു ,പിന്നെ
നിലാവും രാവും ,
ഉടയാടകളും ,ഉറക്കവും
നീയും അവളും മലഞ്ചെരിവുകളില്‍
സംഗീതം ആലപിച്ചു .
രാസക്രീടകള്‍ ആടി .ഒടുവില്‍
രാധ തിരിച്ചറിഞ്ഞു ,അവളുടെ കണ്ണന്‍
യാദവന്‍ അല്ലെന്ന സത്യം ,
നഷ്ടപ്പെടലുകളുടെ സത്യം