Thursday, January 27, 2011

അര രാഷ്ട്രീയം

നിന്‍റെ കുപ്പായത്തില്‍ അന്നും ,ഇന്നും

ചുളിവും ,ചെളിയും ഇല്ല

കഞ്ഞി മുക്കിയ മുണ്ട് ഉടുത്ത നീ

നെന്മണി അരി ആവുന്നത്

അറിഞ്ഞിരിക്കില്ല ,

നിനക്ക് പിന്നില്‍ ആയിരങ്ങള്‍

വിയര്‍പ്പോഴുക്കിയപ്പോള്‍

നീ ഒരു നായകനും ,പിന്നെ

നേതാവും ആയി ,

ശവങ്ങളുടെ കണക്കെടുപ്പ് നടത്തി

മരിച്ചവരെ ഓര്‍ത്തു ചിരിച്ചു

മരിക്കാതവര്‍ക്ക് വേണ്ടി വിലപിച്ചു ...

മുഖത്ത് ഫിറ്റു ചെയ്ത ചിരിയെ

(ക്ഷമിക്കണം ഇളി)

ഇളിഭ്യരാക്കപ്പെട്ടവര്‍ക്കിടയിലേക്ക്

ഇറക്കി വിട്ട നിന്‍റെ.നോട്ടം ,എന്നും

സ്വിസിലെ കാശിലും ,പെട്ടിയിലെ

വോട്ടിലും അതിഷ്ടിതം....

മറക്കരുത് ,അവസാന സീലും

കടലാസ്സില്‍ പതിയും മുന്പ്

ഒരുവന്‍ നിന്‍റെ ഇടനെച്ചില്‍

ഒടുക്കത്തെ വോട്ടു പതിച്ചു

നിന്നെ രക്തസാക്ഷി ആക്കും

പിന്നെ ,"നിന്‍റെ പടം വെച്ച്

എനിക്കും ഒന്ന്

ജനങ്ങളെ സേവിക്കണം ..."

No comments:

Post a Comment