Sunday, February 27, 2011

പരസ്പര വിരുദ്ധം അഥവാഭ്രാന്ത്‌ 

തലയിണ കാലിണ ആക്കിയൊരു
തലതിരിഞ്ഞ ഉറക്കത്തിന്‍ ഒടുവിലെനിക്ക്
നിന്നെയോര്‍ത്ത് ഞെട്ടി ഉണരണം
പിന്നെ ,വഴിയിലേക്ക് നോക്കിചിരിക്കണം
പുഴയിലേക്ക് കല്ലെറിയണം ,
ആകാശത്തേക്ക് നോക്കി
വെറുതെ  തെറി പറയണം ,
എന്തെന്നാല്‍ ഞാന്‍ നിന്റെ
കാമുകനും.കശ്മലനും ആകുന്നു...
ഇവര്‍ പറയുന്നു നമുക്കും വാക്കുകള്‍ക്കും
ബന്ധമില്ലത്രേ ,,നമ്മെ ബന്ധിക്കാന്‍
നിങ്ങള്‍ ഇടുന്ന കുത്തിനും. കൊമയ്ക്കും, മുന്പ്
പ്രണയമെന്ന മരണത്തിന്റെ വള്ളി
മാത്രം മതി ..

5 comments:

  1. നമ്മെ ബന്ധിക്കാന്‍
    നിങ്ങള്‍ ഇടുന്ന കുത്തിനും. കൊമയ്ക്കും, മുന്പ്
    പ്രണയമെന്ന മരണത്തിന്റെ വള്ളി
    മാത്രം മതി ..

    ReplyDelete
  2. ഈ വള്ളി എനിക്കും വേണം
    നേരം തെറ്റി വരുന്ന ഉറക്കിനെ
    അങ്ങനെ വിട്ടാല്‍ പറ്റില്ല ,
    അല്ല പിന്നെ !!

    ReplyDelete
  3. ഹ ഹ തല തിരിഞ്ഞ ആര്‍ക്കും എന്റെ വള്ളി തരാം

    ReplyDelete
  4. നമ്മെ ബന്ധിക്കാന്‍
    നിങ്ങള്‍ ഇടുന്ന കുത്തിനും. കൊമയ്ക്കും, മുന്പ്
    പ്രണയമെന്ന മരണത്തിന്റെ വള്ളി
    മാത്രം മതി ..

    ReplyDelete