Tuesday, March 15, 2011

ഒരു രാഷ്ട്രീയ കൊടിമരം ........

ഒരു രാഷ്ട്രീയ കൊടിമരം ........

.....................................................................................
നാടായ നാട്ടിലും നാല്‍ക്കവലകളിലും
ഇലയും വേരും ശിഖരവുമില്ലാത്ത
മഴപെയ്യിക്കാതെ ,മഞ്ഞില്‍ കുളിക്കാതെ
മണ്ണൊലിപ്പ് പോലും തടയാനാവാതെ
ഒരു കിളി പോലും ചെക്കേരാതെ
ഒരു കുരങ്ങു സ്പര്‍ശം ഏല്‍ക്കാത്ത
നഗര മധ്യത്തിലെ നഗ്നനാണ് ഞാന്‍
നാണം മറക്കുവാന്‍ നിങ്ങലെന്നില്‍
ചാര്‍ത്തിയ പല നിറ വലിപ്പത്തിലെ
കൌപീനങ്ങല്‍ക്കായ്‌,
കടിച്ചുകീരുന്നതും കണ്ടു
ഒടുവിലത്തെ ചിതലും
കാര്‍ന്നു തിന്നും വരെ ,
ഒന്ന് കണ്ണീര്‍ ഒഴുക്കാന്‍പോലും ആവാത്ത
ഒരു രാഷ്ട്രീയ കൊടിമരം



2 comments:

  1. "നഗ്നനായി നില്‍ക്കുന്നവന്‍ '' സംസ്കാര സമ്പന്നര്‍ എന്ന് വിമ്പിളകുന്ന മലയാളികള്‍ കൂടെയാണ്‍

    ReplyDelete