Tuesday, May 17, 2011

വിരാമം

വിരാമം

ജനിക്കുമുപേ മരിച്ചൊരു കവിതയും ,

പാതി ചത്ത മനസും

പഴയൊരു കൂടയില്‍ തൂക്കി

അസ്തമയത്തിന്റെ ദൂരമളന്നു

എന്റെ യാത്ര തുടരട്ടെ

നാമോന്നായ്‌  പാടിയ

പഴംപാട്ടിലെല്ലാം

പതിരായിരുന്നെന്നോര്‍ക്കുക .......

എന്റെ വാക്കുകള്‍ നിന്നെ

മുറിവേല്ല്പ്പിച്ചുവെങ്കില്‍

ഇനി ഞാന്‍ നിശബ്ധന്‍ ,

അക്ഷരങ്ങല്‍ക്കുമേല്‍ മൌനത്തിന്റെ

കറുത്ത മഷി ഒഴിക്കുന്നു

പാമ്പിനു പല്ലും ,കവിക്ക്‌ വാക്കും

വിഷം എന്നറിയുക

പകല് വ്യക്ത്യമയിട്ടും ഇരുളിലേക്ക് നോക്കി

ഇനി തനിയെ പാടട്ടെ

കെട്ടുപോയ എന്റെ നിലാവിനെ കുറിച്ച്

6 comments:

  1. വ്യത്യസ്തമായ വരികള്‍,ആദിത്യന്‍.ആശംസകള്‍.

    ReplyDelete
  2. നന്ദി പ്രിയ സുഹൃത്തേ

    ReplyDelete
  3. നന്നായിരിക്കുന്നു....

    ആശംസകള്‍!

    ReplyDelete
  4. അവിടുത്തെ പോലെ ഇവിടെയും ഉ ... വേണോ ?!!!

    ആശംസകള് അരുണേട്ടാ...

    ReplyDelete