Sunday, April 15, 2012

കുമ്പസാരം ,,, ഇല്ലുഷ്യന്‍ II




കുമ്പസാരം  ,,,ഇല്ലുഷ്യന്‍ II  


ഒരിക്കല്‍ എന്റെ കവിതയില്‍ നിന്നും 
അവസാനത്തെ പട്ടിയെയും 
തെരുവിലേക്ക് ഇറക്കി വിടും 
അവയുടെ ശബ്ദമില്ലാ വാക്കുകള്‍ 
അറുത്തെടുത്ത് ചവറുകള്‍ക്കൊപ്പം 
തെരുവിളക്കിന്റെ മുന്നില്‍ തീക്കൂന കൂട്ടും 

ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട് 
വോട്ടു ബാങ്ക് സമൂഹങ്ങള്‍ ഉറങ്ങുന്ന 
ഈ മഹാ നഗരത്തിന്റെ -
ഇരുളടഞ്ഞ മൂലയിലോന്നില്‍ വെച്ച് 
ചത്ത്‌ പോയ ദൈവത്തെ കുറിച്ചോര്‍ത്ത്
വിലപിച്ച് കരയും 

പിന്നെ , അനേകം വൈദികരാല്‍ 
ഭോഗിക്കപെട്ടു ഉദര രോഗം വന്നു 
ചത്ത്‌ ചീര്‍ത്ത കുഞ്ഞാടില്‍ ഒന്നിന്റെ 
ജഡം ചുട്ടു തിന്നാന്‍ ,എന്റെ 
കഴുകന്‍ കണ്ണുമായി 
ചുടല പറംബ് തേടി പായും 

പകലറുതികളിലോന്നില്‍ 
ഗതകാല സ്മരണകളില്‍ കാറിത്തുപ്പി 
വിരല്‍ തുമ്പില്‍ വിപ്ലവം നടത്താന്‍ 
നഗര വേശ്യയുടെ വാറ്റുപുരയിലേക്ക്‌ 
നൃത്ത ചുവടുമായ് നടന്നു പോകും 

ഒടുക്കം ഒരു തേങ്ങലോടെ ,
സാഹചര്യ തെളിവുകള്‍ കൊണ്ട് 
പിഴച്ചു പോയ എന്റെ ഗ്രാമ കന്യയുടെ 
മുടിയിഴകളില്‍ മുഖം പൂഴ്ത്തി 
ഒരു കുമ്പസാരം ,
പിന്നെ എനിക്കും അവള്‍ക്കും ഒരേ മണം............ 















1 comment:

  1. വളരെ നന്നായി കവിത
    നല്ല വരികള്‍

    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete