Thursday, June 2, 2011

സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്















സ്വര്‍ഗതിനും മുന്‍പ് സൃഷ്ടിക്കപ്പെട്ടത്

മരണത്തിന്റെ അവസാനം വരെ


പ്രണയത്തെ നെഞ്ചിലേറ്റി നടന്നവന്‍

പാവമൊരു വിഡ്ഢിയായ പോരാളി

കഴുതപ്പുരമേറി യുദ്ധത്തിനു ഇറങ്ങിയോന്‍


ഓടി ജയിക്കാത്ത മൃഗവും ,

പാടി ജയിക്കാത്ത സ്വരവുമുള

തല തിരഞ്ഞ പോരാളി (തോന്നല്‍ )
താളം ഇല്ലാത്ത തുടിപ്പാട്ടുകാരന്‍ ....



അവന്‍ ഹൃദയത്തില്‍ അലിഞ്ഞെന്നു നിനച്ച
മറ്റൊരു പ്രണയവും
തൊലിപ്പുറം കടക്കാനാവാതെ
ബാഷ്പീകരിക്കുന്നത് കണ്ട് ...
പ്രണയിനിക്ക് മുന്നില്‍ -(ഇന്ന്)
അല്ലെങ്കില്‍ നാളെ എന്ന
എന്ന് ചൊല്ലി തലതിരിച്ചു നടന്നു മറഞ്ഞു 


അതെ പ്രണയങ്ങള്‍ക്കും
യുദ്ധങ്ങള്‍ക്കും മുന്‍പൊരു
പിന്‍ വിളി കാതോര്ത്തവന്‍

................(ഒന്നും തെറ്റാരില്ല

എന്നെ ക്കുറിച്ചുള്ള കണക്കൊഴികെ )



സ്വര്‍ഗതിനും മുന്‍പ് സ്രിഷ്ടിക്കപെട്ടവരോട് 
ഒടുവിലൊരു വാക്കുമാത്രം ബാക്കി .... 

Tuesday, May 17, 2011

വിരാമം

വിരാമം

ജനിക്കുമുപേ മരിച്ചൊരു കവിതയും ,

പാതി ചത്ത മനസും

പഴയൊരു കൂടയില്‍ തൂക്കി

അസ്തമയത്തിന്റെ ദൂരമളന്നു

എന്റെ യാത്ര തുടരട്ടെ

നാമോന്നായ്‌  പാടിയ

പഴംപാട്ടിലെല്ലാം

പതിരായിരുന്നെന്നോര്‍ക്കുക .......

എന്റെ വാക്കുകള്‍ നിന്നെ

മുറിവേല്ല്പ്പിച്ചുവെങ്കില്‍

ഇനി ഞാന്‍ നിശബ്ധന്‍ ,

അക്ഷരങ്ങല്‍ക്കുമേല്‍ മൌനത്തിന്റെ

കറുത്ത മഷി ഒഴിക്കുന്നു

പാമ്പിനു പല്ലും ,കവിക്ക്‌ വാക്കും

വിഷം എന്നറിയുക

പകല് വ്യക്ത്യമയിട്ടും ഇരുളിലേക്ക് നോക്കി

ഇനി തനിയെ പാടട്ടെ

കെട്ടുപോയ എന്റെ നിലാവിനെ കുറിച്ച്

Saturday, April 9, 2011

പ്രയാണം


പ്രയാണം 
....................


നീ എനിക്ക് പിടിതരാത്ത നേരങ്ങളില്‍  
ഇടത്തേക്ക് ചെരിച്ചു ഒരു വര വരക്കും .
പിന്നെ വഴിയുടെ വലതു വശം ചേര്‍ന്ന് നടക്കും ..
വളഞ്ഞ വരകളില്‍ ഒരു ഭ്രാന്തിനോത്‌ ആടും
വേദനകളില്‍ ചിരിച്ചു വേദന മറക്കും ....
അരുത് എന്‍റെ നിഴല്‍ അളക്കരുത്
ഒരു സ്വാര്‍ഥതയുടെ നീളവും
നിരാശയുടെ കറുപ്പും
നിശയെക്കള്‍ ഭീകരനുമായ
എന്‍റെ കറുത്ത നിഴല്‍ .......
ഒരു ഇരുട്ടില്‍ ഒന്നായി
ഉദയത്തിനു മുന്‍പേ ,,
ഉപേക്ഷിച്ചു ഒളിച്ചോടുന്ന
ഭീരുവാണ് ഇന്ന് ഞാന്‍ ...
എങ്കിലും കാലമില്ലാതെ
നീ എനിക്കായ്‌ പെയ്യുക
നിന്റെ കണ്ണീരില്‍ ,
കരിഞ്ഞു പോയ എന്‍റെ കിനാവും .
കല്ലായ ഹൃദയവും ഒലിച്ചു പോകട്ടെ ....

Wednesday, March 23, 2011

പ്രണയത്തിന്റെ പുഴ



















പ്രണയത്തിന്റെ പുഴ
..............................................
നീ ഒരു പുഴ ആയിരുന്നു
നിഗൂഡതയുടെ  വനത്തില്‍നിന്നും
പ്രശാന്തിയുടെ സമുദ്രത്തിലേക്ക്
നഗ്നയായ്‌ഒഴുകി ഇറങ്ങിയ പുഴ
വശ്യതയുടെ ചിരിയുമായി
നിന്റെ ആഴങ്ങളിലേക്ക്,
എന്നെ വെറുതെ ക്ഷണിച്ചു
ഒരു ആലിംഗനം കൊണ്ട്
എന്നിലെ എന്നെ,നിന്നില്‍ലയിപ്പിച്ചു ,
ഒരു ചുംബനതിന്‍ഒടുവില്‍
വിരലനക്കം പോലും ശേഷിക്കാതെ,
ഒന്നായി ഒഴുകിയ ഒരു പ്രണയത്തിന്റെ പുഴ

Tuesday, March 15, 2011

ഒരു രാഷ്ട്രീയ കൊടിമരം ........

ഒരു രാഷ്ട്രീയ കൊടിമരം ........

.....................................................................................
നാടായ നാട്ടിലും നാല്‍ക്കവലകളിലും
ഇലയും വേരും ശിഖരവുമില്ലാത്ത
മഴപെയ്യിക്കാതെ ,മഞ്ഞില്‍ കുളിക്കാതെ
മണ്ണൊലിപ്പ് പോലും തടയാനാവാതെ
ഒരു കിളി പോലും ചെക്കേരാതെ
ഒരു കുരങ്ങു സ്പര്‍ശം ഏല്‍ക്കാത്ത
നഗര മധ്യത്തിലെ നഗ്നനാണ് ഞാന്‍
നാണം മറക്കുവാന്‍ നിങ്ങലെന്നില്‍
ചാര്‍ത്തിയ പല നിറ വലിപ്പത്തിലെ
കൌപീനങ്ങല്‍ക്കായ്‌,
കടിച്ചുകീരുന്നതും കണ്ടു
ഒടുവിലത്തെ ചിതലും
കാര്‍ന്നു തിന്നും വരെ ,
ഒന്ന് കണ്ണീര്‍ ഒഴുക്കാന്‍പോലും ആവാത്ത
ഒരു രാഷ്ട്രീയ കൊടിമരം



Tuesday, March 1, 2011

യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്

യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്


അരവുകത്തി  അഴ്തുന്നതിനു മുന്‍പ്‌
മൃദുവായി തലോടുക ,പിന്നെ
മുഖത്ത് ഒന്ന് ചുംബിക്കുക.
ഇരു ചെവിയിലും തൂക്കി
മുഖത്തേക്ക് അടുപ്പിക്കുമ്പോള്‍
കണ്ണുകള്‍ നിറച്ചു, മരണ ഭീതിയോടെ
മനസിലേക്ക് തുളച് ഇറങ്ങി
കൈ കൂപ്പി കരള്‍ അലിയിക്കുന്ന
ഒരു നോട്ടം ഉണ്ടാവും .
കണ്ടു തളരാതെ
കത്തി കഴുത്തില്‍ ഇറക്കി
മുഖത്ത് തെറിച്ച ചോര
നുണഞ്ഞ്ഇറക്കുക.
ചൂട് വിട്ടുമാരുന്നതിനുംമുന്‍പ്‌
ചൂട് വെള്ളത്തില്‍ മുക്കി
പിടച്ചില്‍ ആസ്വദിച്ചു
തൊലി ഉരിയുക ..
"നിത്യ യൌവനത്തിന്
മുയലിറച്ചി ഉത്തമം"

***പലരായി പരീക്ഷിച്ചു
      പലവട്ടം ഫലം കണ്ടത്
      ഇന്നും ഇന്നലെയും ഇപ്പോഴുമായി
      മുയലുകള്‍ കൊല്ലപ്പെട്ടുകൊന്ടെയിരിക്കുന്നു ......

Sunday, February 27, 2011

പരസ്പര വിരുദ്ധം അഥവാഭ്രാന്ത്‌ 

തലയിണ കാലിണ ആക്കിയൊരു
തലതിരിഞ്ഞ ഉറക്കത്തിന്‍ ഒടുവിലെനിക്ക്
നിന്നെയോര്‍ത്ത് ഞെട്ടി ഉണരണം
പിന്നെ ,വഴിയിലേക്ക് നോക്കിചിരിക്കണം
പുഴയിലേക്ക് കല്ലെറിയണം ,
ആകാശത്തേക്ക് നോക്കി
വെറുതെ  തെറി പറയണം ,
എന്തെന്നാല്‍ ഞാന്‍ നിന്റെ
കാമുകനും.കശ്മലനും ആകുന്നു...
ഇവര്‍ പറയുന്നു നമുക്കും വാക്കുകള്‍ക്കും
ബന്ധമില്ലത്രേ ,,നമ്മെ ബന്ധിക്കാന്‍
നിങ്ങള്‍ ഇടുന്ന കുത്തിനും. കൊമയ്ക്കും, മുന്പ്
പ്രണയമെന്ന മരണത്തിന്റെ വള്ളി
മാത്രം മതി ..